വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലി.
പാചകത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് മല്ലിയില. സൂപ്പ്, സലാഡുകള്‍, രസം എന്നിങ്ങനെ വിവിധതരം വിഭവങ്ങളില്‍ മല്ലിയില ചേര്‍ക്കുന്നുണ്ട്. മല്ലി ചെടി ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ വളരുന്നുണ്ട്. ഇത് യൂറോപ്പിലും ആഫ്രിക്കയുടെയും ഏഷ്യയുടെയും പല ഭാഗങ്ങളിളും വ്യാപകമായി കൃഷി ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, കരളിനെയും, വൃക്കയെയും സംരക്ഷിക്കുക എന്നിങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങളും മല്ലിക്കുണ്ട്. നോക്കാം മല്ലിയുടെ ഗുണങ്ങള്‍....
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, സിങ്ക്, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും മല്ലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കരോട്ടിനോയിഡുകള്‍, ഫ്‌ലേവനോയ്ഡുകള്‍, ആന്തോസയാനിനുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകളുടെ ഗുണങ്ങളും ഇവയ്ക്ക് ഉണ്ട്.
കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമായ മല്ലിയില സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയില്‍ നിന്നും എല്ലിനെ സംരക്ഷിക്കുന്നു.
മല്ലിയിലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാന്‍ സഹായിക്കും. വയറ്റിലെ അസ്വസ്ഥത, വയറിളക്കം, ഗ്യാസ് അല്ലെങ്കില്‍ ഓക്കാനം തുടങ്ങിയ വിവിധ ദഹനപ്രശ്‌നങ്ങള്‍ക്കും ഇത് സഹായകമാണ്.
മല്ലിയിലയിലെ നാരുകളുടെയും പ്രോട്ടീനുകളുടെയും ഗണ്യമായ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
മല്ലിയിലയിലെ ആല്‍ക്കലോയിഡുകളുടെയും ഫ്‌ലേവനോയിഡുകളുടെയും സമ്പന്നമായ അളവ് മഞ്ഞപ്പിത്തം, പിത്തരസം എന്നിവ പോലുള്ള കരള്‍ രോഗങ്ങള്‍ ഭേദമാക്കാന്‍ സഹായിക്കുന്നു.
ശരീരത്തിലെ (ചീത്ത) കൊളസ്‌ട്രോളായ എല്‍ഡിഎല്‍ന്റെ അളവു കുറച്ച് (നല്ല) കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കാന്‍ മല്ലിയിലയ്ക്കു കഴിയും.
മല്ലിയില കണ്ണിനു വളരെ നല്ലതാണ്. ചെങ്കണ്ണുപോലുളള നേത്രരോഗങ്ങള്‍ തടയാന്‍ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും.