ഗ്രാമി അവാര്‍ഡ്സില്‍ തിളങ്ങിയ താരങ്ങള്‍...

സംഗീതത്തിലെ പരമോന്നത ബഹുമതിയായ ഗ്രാമി പുരസ്‌കാരങ്ങള്‍ ലോസ് ആഞ്ചലസിലെ സ്‌റ്റേപ്പിള്‍ സെന്‍ററില്‍ വച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. 

സ്നേഹാ അനിയന്‍ | Feb 11, 2019, 04:58 PM IST

സംഗീത ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമിയുടെ 61 ാമത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എണ്‍പത്തിനാല് വിഭാഗങ്ങളിലാണ്‌ ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 

1/10

H.E.R. wins best R&B performance for "Best Part"

ബെസ്റ്റ് 'ആർ ആന്‍റ് ബി' പുരസ്കാരം ഹെർ (ഗബ്രില വിൽസൺ) സ്വന്തമാക്കി. 

 

2/10

Ella Mai won for best R&B song for "Boo'd Up"

മികച്ച ആര്‍ ആന്‍റ് ബി ഗാനത്തിനുള്ള പുരസ്‌കാരം 'ബൂഡ് അപ്പ്' എന്ന ഗാനത്തിന് എല്ലാ മെയ് സ്വന്തമാക്കി.

3/10

Kacey Musgraves Wins Album Of The Year For 'Golden Hour'

മികച്ച സോളോ പെര്‍ഫോമന്‍സ്, മികച്ച ആല്‍ബം, മികച്ച ഗാനം, മികച്ച ആല്‍ബം എന്നീ വിഭാഗങ്ങളിലായി കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡുകള്‍ നേടി.'ഗോള്‍ഡന്‍ അവര്‍' എന്ന ആല്‍ബത്തിനാണ് കെയ്‌സിക്ക് അവാര്‍ഡ് ലഭിച്ചത്. 

4/10

Dua Lipa Wins Best New Artist for her song "Electricity"

മികച്ച പുതിയ ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ദുവാ ലിപ നേടി. 

5/10

Cardi B Wins Best Rap Album For 'Invasion Of Privacy

മികച്ച റാപ്പ് ആല്‍ബത്തിനു പിന്നിലെ ആദ്യ വനിതയായി കാര്‍ഡി ബിയും സ്വന്തമാക്കി. 

6/10

Donald Glover aka Childish Gambino's “This Is America” wins Song of the Year

ചൈല്‍ഡിഷ് ഗാംബിനോയുടെ 'ദിസ് ഈസ് അമേരിക്ക'യാണ് സോ൦ഗ് ഓഫ് ദ ഇയറായി തിരഞ്ഞെടുത്തത്. ഇതിനു പുറമേ റെക്കോര്‍ഡ് ഓഫ് ദ ഇയര്‍, റാപ് സോംഗ് പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളിലും ദിസ് ഈസ് അമേരിക്ക അവാര്‍ഡുകള്‍ നേടി. 

7/10

Lady Gaga wins for best pop solo performance for "Joanne''

സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി ലേഡി ഗാഗക്കാണ്.

8/10

Lady Gaga and Bradley Cooper win best pop duo for Shallow

എ സ്റ്റാര്‍ ഈസ് ബോണിലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തില്‍ ലേഡി ഗാഗയ്ക്കും ബ്രാഡ്‌ലി കൂപ്പറിനും പുരസ്‌കാര൦ നേടിക്കൊടുത്തു. .

9/10

Late Chris Cornell wins for ''When bad does good''

2017ല്‍ അന്തരിച്ച പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ക്രിസ് കോര്‍ണലും അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു. 'വെന്‍ ബാഡ് ഡസ് ഗുഡ്' എന്ന ഗാനത്തിനാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായത്. കോര്‍ണലിന്‍റെ മക്കളാണ് പുരസ്കാര൦ ഏറ്റ് വാങ്ങാനായി വേദിയിലെത്തിയത്. 

10/10

Best Rap Song — “God’s Plan” Drake

മികച്ച റാപ്പ് ഗാനമായി ഡ്രേക്കിന്‍റെ 'ഗോഡ്സ് പ്ലാന്‍' തിരഞ്ഞെടുക്കപ്പെട്ടു.