Venus Transit 2025: ശുക്ര സംക്രമണത്താൽ ഉദിച്ചുയരും ഇവർ; മെയ് അവസാനത്തോടെ നേട്ടങ്ങളുടെ പെരുമഴ

Shukra Gochar: ശുക്രന്റെ രാശി, നക്ഷത്ര മാറ്റങ്ങളെ വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. 

 

Venus Transit 2025: ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് ശുക്രന്റെ രാശിമാറ്റം. വിവിധ രാശികൾക്ക് ശുക്ര സംക്രമണം വളരെ ​ഗുണം ചെയ്യും. പലവിധത്തിലായിരിക്കും ഇത് ഓരോ രാശികളിലും സ്വാധീനം ചെലുത്തുക. ശുക്രൻ മേടം രാശിയിലേക്ക് പ്രവേശിക്കുകയാണ്. മെയ് 31നാണ് ഈ രാശിമാറ്റം. ഏതൊക്കെ രാശികൾക്കാണ് ഇതിന്റെ ​ഗുണഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം. 

 

1 /6

മേടം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം വളരെ ​ഗുണം ചെയ്യും. സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയിലും ബിസിനസിലും നിങ്ങൾക്ക് അനുകൂലമായ രീതിയിൽ കാര്യങ്ങൾ വന്നുചേരും. ജീവിതത്തിൽ പുതിയ മാറ്റങ്ങൾ കൈവരും.   

2 /6

മിഥുനം രാശിക്കാര്‍ക്ക് വരുമാനം വർധിക്കും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. ബിസിനസ് ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് സമയം അനുകൂലമാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. പ്രണയജീവിതത്തിൽ കാര്യങ്ങൾ അനുകൂലമായി വരും.   

3 /6

ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണത്തിലൂടെ നേട്ടങ്ങളുണ്ടാകും. കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ബിസിനസിലും നേട്ടങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. പങ്കാളിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. പേരും പ്രശസ്തിയുമുണ്ടാകും. നിങ്ങളുടെ പ്രവർത്തികൾ അം​ഗീകരിക്കപ്പെടും.   

4 /6

തുലാം രാശിക്കാരുടെ അധിപനാണ് ശുക്രൻ. അതിനാൽ ഈ സംക്രമണം തുലാം രാശിക്കാർക്ക് സാമ്പത്തികപരമായി നേട്ടങ്ങൾ സമ്മാനിക്കും. ബിസിനസിലും ലാഭമുണ്ടാകും. പുതിയ ജീവിതത്തിന് തുടക്കം കുറിയ്ക്കാൻ അൻുകൂലമായ സമയമാണ്. ജോലിയിൽ പുതിയ അവസരങ്ങൾ തേടിയെത്തും. ആരോ​ഗ്യം ശ്രദ്ധിക്കണം.   

5 /6

ധനു രാശിക്കാർക്ക് ശുക്രന്റെ സംക്രമണത്തോടെ നല്ലകാലം തുടങ്ങുകയാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. പ്രണയബന്ധങ്ങളിലും സന്തോഷമുണ്ടാകും. ആരോ​ഗ്യം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് വിജയം നേടാൻ സാദിക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola