നവഗ്രഹങ്ങളിൽ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. വ്യാഴത്തിൻറെ ഗ്രഹമാറ്റം ചില രാശിക്കാരിൽ വലിയ ഭാഗ്യം കൊണ്ടുവരും.
വ്യാഴം ജൂൺ 12ന് മിഥുനം രാശിയിൽ അസ്തമിച്ച് ജൂലൈ ഒമ്പതിന് മിഥുനം രാശിയിൽ തന്നെ ഉദിക്കുന്നു. ഇത് മൂന്ന് രാശിക്കാരിൽ വലിയ അനുകൂല ഫലങ്ങൾ ഉണ്ടാക്കും.
മൂന്ന് രാശിക്കാർക്ക് സമ്പത്തിലും കരിയറിലും വ്യക്തി ജീവിതത്തിലും വലിയ നേട്ടങ്ങൾ ഉണ്ടാകുന്ന മാസമാണ് ജൂൺ. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം വരുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ജോലിയിൽ അനുകൂല മാറ്റങ്ങളുണ്ടാകും. സർക്കാർ കാര്യങ്ങളിൽ ആനുകൂല്യങ്ങൾ ലഭിക്കും. നിയമപരമായ കാര്യങ്ങളിലും അനുകൂല വിധിയുണ്ടാകും.
ധനു രാശിക്കാർക്ക് ജീവിതത്തിൽ അനുകൂല മാറ്റങ്ങളുണ്ടാകുന്നു. സമൂഹത്തിൽ അംഗീകാരങ്ങളും ആദരവും ലഭിക്കും. ജീവിതം മാറിമറിയുന്ന തരത്തിൽ അനുകൂല മാറ്റങ്ങളുണ്ടാകും. പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാകും. നേട്ടങ്ങൾ മാത്രമായിരിക്കും ഈ കാലയളവിൽ ഉണ്ടാകുക.
ഇടവം രാശിക്കാരുടെ ജീവിതം മാറിമറിയും. ജീവിതത്തിൽ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ജീവിതത്തിലെ പ്രതിസന്ധികൾ ഇല്ലാതാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)