Guru Chandra Yuti: വേദ കലണ്ടർ അനുസരിച്ച് ശ്രാവണ മാസത്തിലെ ശിവരാത്രി ദിനമായ ഇന്ന് വ്യാഴ-ചന്ദ്ര സംയോഗത്താൽ ഗജകേസരി രാജയോഗം സൃഷ്ടിച്ചു. ഇതിലൂടെ ചില രാശിക്കാർക്ക് കിടിലം നേട്ടങ്ങൾ ലഭിക്കും.
1/6വേദ ജ്യോതിഷപ്രകാരം ഗ്രഹങ്ങൾ ശരിയായ സമയത്ത് സംയോജിച്ച് രാജയോഗവും ശുഭയോഗവും സൃഷ്ടിക്കാറുണ്ട്, ഇത് മനുഷ്യജീവിതത്തിലും ലോകത്തിലും സ്വാധീനം ചെലുത്തും.
2/6ജൂലൈ 23 ആയ ഇന്നാണ് ശ്രാവണ മാസത്തിലെ ശിവരാത്രി. ഈ ദിവസം, വ്യാഴ-ചന്ദ്ര സംയോഗത്താൽ ഗജകേശരി രാജയോഗം രൂപപ്പെട്ടു. ഇക്കാരണത്താൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
3/6ഇവർക്ക് പുരോഗതിക്കും പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. കുട്ടിയുമായി ബന്ധപ്പെട്ട നല്ല വാർത്ത ലഭിച്ചേക്കാം. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...
4/6കന്നി (Virgo): ഇവർക്ക് തൊഴിൽ, ബിസിനസ്സ് മേഖലകളിൽ ഗജകേസരി രാജയോഗം ശുഭകരമായിരിക്കും. കാരണം ഈ രാജയോഗം നിങ്ങളുടെ രാശിയിലെ കർമ്മഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസിലും പുരോഗതി, തൊഴിൽ രഹിതർക്ക് ജോലി, എല്ലാ മേഖലകളിലും പിന്തുണ, ജോലിയിലും ബിസിനസിലും പുരോഗതി, ദീർഘദൂര യാത്രകൾ ഗുണകരമാകും. ഈ സമയത്ത് ബിസിനസുകാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ എന്നിവ ഉണ്ടാകും
5/6തുലാം (Libra): ഗജകേസരി രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് ഗുണകരമായിരിക്കും. ഈ രാജയോഗം ഇവരുടെ ഭാഗ്യഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം ഉയർന്നേക്കാം. ജോലി അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയും. മതപരമായ പ്രവർത്തനങ്ങളിലുള്ള താൽപ്പര്യം വർദ്ധിക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും, പങ്കാളിത്ത ബിസിനസിൽ വലിയ ലാഭം ഉണ്ടാകാനും സാധ്യത. മത്സരബുദ്ധിയുള്ള വിദ്യാർത്ഥികൾക്ക് ഏത് പരീക്ഷയിലും വിജയം നേടാനും കഴിയും
6/6മീനം (Pisces): ഗജകേശരി രാജയോഗം ഇവർക്കും സുവർണ്ണ നേട്ടങ്ങള നൽകും. ഈ രാജയോഗം ഇവരുടെ നാലാമത്തെ ഭാവത്തിൽ രൂപപ്പെടും. അതുകൊണ്ട് തന്നെ ഈ സമയത്ത് ആഡംബരങ്ങളും സുഖസൗകര്യങ്ങളും വർദ്ധിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും. കൂടാതെ ഈ സമയത്ത് നിങ്ങൾക്ക് വാഹനമോ സ്വത്തോ ലഭിച്ചേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)