Guru Chandra Yuti In July: ജൂലൈ അവസാനം വ്യാഴവും ചന്ദ്രനും മിഥുന രാശിയിൽ പ്രവേശിക്കുന്നതിലൂടെ ഗജകേസരി രാജയോഗം രൂപപ്പെടും. അതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികളെ അറിയാം...
1/10Gajkesari Rajyog in Sawan: ജ്യോതിഷത്തിൽ ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെയും മനസ്സിന്റെ ഘടകമായ ചന്ദ്രന്റെയും പങ്ക് വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. ചന്ദ്രനെ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
2/10ഓരോ രണ്ടര ദിവസത്തിലുമാണ് ചന്ദ്രൻ രാശി മാറ്റുന്നത്. ഈ സാഹചര്യത്തിൽ അത് ഏതെങ്കിലും രാശിചിഹ്നവുമായി സംയോജിച്ച് രാജയോഗം ഉണ്ടാക്കും. വ്യാഴം ഓരോ 13 മാസത്തിലുമാണ് അതിന്റെ രാശി മാറ്റുന്നത്.
3/10ജൂലൈ 22 ന് ചന്ദ്രൻ, അറിവ്, ബുദ്ധി, മതം, ഭാഗ്യം, കുട്ടികൾ എന്നിവയുടെ പ്രതീകമായ വ്യാഴം ഇതിനകം സന്നിഹിതനായ മിഥുന രാശിയിലേക്ക് സംക്രമിക്കും. അതിലൂടെ മിഥുന രാശിയിൽ ചന്ദ്രനും വ്യാഴവും സംയോജിക്കുകയും ഗജകേസരി രാജയോഗം വീണ്ടും രൂപപ്പെടും ചെയ്യും.
4/10അതിന്റെ പ്രഭാവം ജൂലൈ 24 വരെ നിൽക്കും. ജ്യോതിഷത്തിൽ ഗജകേസരി രാജയോഗത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അതിന്റെ ഫലം മൂലം ഒരു വ്യക്തിയുടെ ജീവിതത്തിൽ സമ്പത്ത് വർദ്ധിക്കുകയും ബിസിനസിൽ ലാഭം നൽകുകയും ചെയ്യുന്നു.
5/10ജ്യോതിഷപ്രകാരം ഗജകേസരി യോഗം എന്നാൽ ആനപ്പുറത്ത് സഞ്ചരിക്കുന്ന സിംഹം എന്നാണ് അർത്ഥമാക്കുന്നത്. ഈ യോഗത്തിൽ ചന്ദ്രൻ വ്യാഴം, ബുധൻ, ശുക്രൻ എന്നിവരുമായി സംയോജിക്കുന്നു.
6/10ചന്ദ്ര ഗ്രഹം വ്യാഴം, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളിൽ ഏതെങ്കിലുമൊന്നിന്റെ കേന്ദ്രത്തിലാണെങ്കിൽ ആ ജാതകത്തിൽ ഗജകേസരിയോഗം ഉണ്ടാകും. ഒരാളുടെ ജാതകത്തിൽ ലഗ്നത്തിലും നാലാമത്തെയും പത്താമത്തെയും ഭാവങ്ങളിൽ വ്യാഴവും ചന്ദ്രനും ഒരുമിച്ചാണെങ്കിൽ ഈ യോഗം ഉണ്ടാകും.
7/10ചന്ദ്രനോ വ്യാഴമോ പരസ്പരം ഉയർന്ന രാശിയിൽ നിൽക്കുമ്പോഴും ഗജകേസരി യോഗം ഉണ്ടാകും. ഈ ഉദ്യോഗത്തോടെ മിന്നിത്തിളങ്ങുന്ന ആ രാശികളെ നമുക്കറിയാം...
8/10മിഥുനം (GEMINI) : ഗജകേസരി രാജയോഗം ഇവർക്ക് ഗുണകരമാണ്. കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണ, വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും, ബിസിനസ് മേഖലയിൽ നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും, ചില പുതിയ ഡീലുകൾ ലഭിച്ചേക്കാം, പുതിയ ജോലിക്കായുള്ള അന്വേഷണം പൂർത്തിയാക്കാൻ കഴിയും. ജീവിതത്തിൽ സന്തോഷമുണ്ടാകും, വാഹനമോ വീടോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ജോലിക്കാർക്ക് സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനവും ലഭിച്ചേക്കാം
9/10ധനു (SAGITTARIUS) : ഗജകേസരി രാജയോഗം ഇവർക്കും ഒരു അനുഗ്രഹമായിരിക്കും. കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ലഭിക്കും, ബന്ധുക്കളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിച്ചേക്കാം, വിവാഹത്തിനുള്ള സാധ്യത, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം, സാമ്പത്തിക സ്ഥിതി ശക്തമാകും. കുട്ടികളെക്കുറിച്ചുള്ള ആശങ്കകളിൽ നിന്ന് നിങ്ങൾ മുക്തരാകും, കരിയറിൽ നല്ല നേട്ടങ്ങൾ ലഭിക്കും
10/10കന്നി (Virgo): ഗജകേസരി രാജയോഗത്തിൽ നിന്ന് ഇവർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഭൗതിക സുഖസൗകര്യങ്ങളിൽ വർദ്ധനവ്, വിദ്യാഭ്യാസ മേഖലയിൽ വിജയം, ജോലി ചെയ്യാനോ വിദേശയാത്ര നടത്താനോ ഉള്ള അവസരം ലഭിച്ചേക്കാം, മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം, ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും, ഭൂമി, കെട്ടിടം അല്ലെങ്കിൽ വാഹനം വാങ്ങാൻ യോഗം, ജോലിയിൽ വിജയം, ബന്ധുക്കളിൽ നിന്ന് സന്തോഷവും പിന്തുണയും ലഭിക്കാൻ സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)