Gajlaxmi Rajyog 2025: ജ്യോതിഷപ്രകാരം ജൂലൈ മാസത്തിൽ ശുക്രനും വ്യാഴവും ചേർന്ന് ഗജലക്ഷ്മി രാജയോഗം രൂപപ്പെടും. അതിലൂടെ ചില രാശിക്കാർക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. ആ രാശികൾ ഏതൊക്കെ എന്നറിയാം
Guru Shukra Yuti 2025, Gajlaxmi Rajyog 2025: ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം ഒമ്പത് ഗ്രഹങ്ങളിൽ വച്ച് ഏറ്റവും ശക്തനായ ഗ്രഹങ്ങളിലൊന്നാണ്
Guru Shukra Yuti 2025, Gajlaxmi Rajyog 2025: ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം ഒമ്പത് ഗ്രഹങ്ങളിൽ വച്ച് ഏറ്റവും ശക്തനായ ഗ്രഹങ്ങളിലൊന്നാണ്. ഗ്രഹങ്ങൾ ഒരു നിശ്ചിത കാലയളവിനു ശേഷം രാശിചിഹ്നം മാറ്റാറുണ്ട്.
വേദ ജ്യോതിഷം അനുസരിച്ച് വ്യാഴം ഏകദേശം 1 വർഷത്തിനു ശേഷം രാശി മാറ്റും. ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിന് വീണ്ടും അതേ രാശിയിലേക്ക് വരാൻ ഏകദേശം 12 വർഷത്തെ സമയമെടുക്കും.
ഇക്കാരണത്താൽ വ്യാഴത്തിൻ്റെ സ്വാധീനം എല്ലാ രാശികളിലുമുള്ള ആളുകളുടെ ജീവിതത്തിൽ വളരെക്കാലം നിലനിൽക്കും. ഈ സമയത്ത് വ്യാഴം ഇടവ രാശിയിലാണ്. മെയ് മാസത്തോടെ ഇത് മിഥുന രാശിയിലേക്ക് പ്രവേശിക്കും. ശേഷം വർഷം മുഴുവൻ ഈ രാശിയിൽ തുടരും.
ഈ സമയത്ത് വ്യാഴത്തിന് ശുഭ-അശുഭകരമായ പല അനുഭവങ്ങളും ഉണ്ടാകും. ജൂലൈ മാസത്തിൽ വ്യാഴം ശുക്രനുമായി കൂടിച്ചേരുകയും അതിലൂടെ ഗജലക്ഷ്മി രാജയോഗം രൂപപ്പെടുകായും ചെയ്യും.
ഈ രാജയോഗത്തിൻ്റെ രൂപീകരണം 12 രാശിക്കാരുടെ ജീവിതത്തിൽ ഏതെങ്കിലുമൊക്കെ തരത്തിൽ കാണപ്പെടും. എന്നാൽ ഈ മൂന്ന് രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ ഭാഗ്യ നേട്ടങ്ങൾ. ആ ഭാഗ്യ രാശികളെ അറിയാം...
വൈദിക ജ്യോതിഷ പ്രകാരം വ്യാഴം മെയ് 14 ന് രാത്രി 11:20 ന് മിഥുന രാശിയിൽ പ്രവേശിക്കും. ശേഷം ജൂലൈ 26 ന് രാവിലെ 9:02 ന് ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കും.
അത്തരമൊരു സാഹചര്യത്തിൽ ജൂലൈ 26 ന് വ്യാഴത്തിൻ്റെയും ശുക്രൻ്റെയും സംയോജനമുണ്ടാകും, അത് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കാൻ കാരണമാകും. ഈ രാജയോഗം ആഗസ്റ്റ് 21 വരെ നീണ്ടുനിൽക്കും.
മിഥുനം (Gemini): ഗജലക്ഷ്മി രാജയോഗം ഈ രാശിക്കാർക്കും അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്ന ഭവനത്തിൽ ശുക്രൻ്റെയും വ്യാഴത്തിൻ്റെയും സംയോജനമുണ്ടാകും, അതിനാൽ ഈ രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും. ശുക്രൻ്റെ സ്വാധീനത്താൽ വിവാഹിതർക്ക് ഇപ്പോൾ വിവാഹാലോചനകൾ ലഭിക്കും. ഇതോടൊപ്പം സമ്പത്തിലും ഐശ്വര്യത്തിലും വർദ്ധനവുണ്ടാകും. ഗജലക്ഷ്മീ രാജയോഗം രൂപപ്പെടുന്നതിനാൽ സമ്പത്തിലും സ്വത്തിലും അപാരമായ വർദ്ധനവ് ഉണ്ടാകും, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും, ഭാവിയിലേക്കുള്ള പണം ലാഭിക്കുന്നതിൽ നിങ്ങൾ വിജയിക്കും, ജോലിയെ പറ്റി പറഞ്ഞാൽ കുറെ നാളായി തുടരുന്ന പ്രശ്നങ്ങൾ ഈ സമയം അവസാനിക്കും.
കന്നി (Virgo): ഈ രാശിയുടെ കർമ്മ ഭവനത്തിൽ അതായത് പത്താം ഭാവത്തിൽ ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വലിയ വിജയം നേടാൻ കഴിയും. തൊഴിൽ ചെയ്യുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്കും ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ രഹിതർക്ക് വിജയം, മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ, ലക്ഷ്യം നേടുന്നതിൽ നിങ്ങൾക്ക് വിജയം. ബിസിനസ് ചെയ്യുന്ന ആളുകൾക്കും ധാരാളം നേട്ടങ്ങൾ ലഭിക്കും. ആരോഗ്യം നല്ലതായിരിക്കും. സാമ്പത്തിക സ്ഥിതിയും മികച്ചതാകും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം, പ്രണയ ജീവിതത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും.
കുംഭം (Aquarius): ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ശുക്രൻ്റെയും വ്യാഴത്തിൻ്റെയും കൂടിച്ചേരൽ ഉണ്ടാകുന്നതും അതിലൂടെ ഗജലക്ഷ്മീ രാജയോഗം രൂപപ്പെടുന്നതും. ഇവർക്ക് ഈ രാജയോഗം വളരെയധികം ഗുണം ചെയ്യും. ആഗ്രഹം സഫലമാകും. വരുമാനത്തിൽ വലിയ വർധനവുണ്ടാകും, ഏത് ജോലിയിലും നിങ്ങൾ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ വിജയിക്കും. സാമ്പത്തിക സ്ഥിതി നല്ലതാകും. ജോലി മാറ്റാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്കത് ചെയ്യാൻ കഴിയും. അത്തരമൊരു സാഹചര്യത്തിൽ ശമ്പള വർധനയ്‌ക്കൊപ്പം പ്രമോഷനും ലഭിക്കും, വിദ്യാഭ്യാസ മേഖലയിൽ നിങ്ങൾക്ക് വലിയ വിജയം ലഭിക്കും, ഉന്നത വിദ്യാഭ്യാസം നേടാനുള്ള നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനാകും. സന്താനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അവസാനിക്കുകയും പുരോഗതിയുടെ പാതയിൽ മുന്നേറുകയും ചെയ്യും. പ്രണയബന്ധങ്ങളിലെ പ്രശ്നങ്ങൾ അവസാനിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)