Hair Care Tips: മുടി കൊഴിച്ചിലിനുള്ള കാരണങ്ങളും പരിഹാരങ്ങളും അറിയാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!

Published: Sep 11, 2025, 02:46 PM IST|Updated: Sep 11, 2025, 02:46 PM IST

Hair Care Tips And Hairfall Solutions: മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളും പരിഹാരങ്ങളും അറിയാം.

1/6

മുടി കൊഴിച്ചിൽ പലരുടെയും ആത്മവിശ്വാസം തകർക്കുന്ന ഒന്നാണ്. താരൻ, തലയോട്ടിലെ അലർജി, ചർമ്മ പ്രശ്നങ്ങൾ എന്നിവ ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്.

2/6

മുടിയുടെ അറ്റം പിളരുന്നതും മുടി പൊട്ടിപ്പോകുന്നതും പലരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. ഇതിന് കാരണമാകുന്നത് എന്തെല്ലാമാണെന്നും പരിഹാരങ്ങൾ എന്തെല്ലാമാണെന്നും അറിയാം.

3/6

മോശം ഭക്ഷണശീലങ്ങൾ മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകും. പച്ചക്കറികൾ, പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

4/6

യോഗ, ധ്യാനം പോലുള്ളവ ശീലിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുന്നതിനൊപ്പം തന്നെ മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യം മികച്ചതാക്കുന്നു.

5/6

ഹൈയർ കളറുകൾ, കെമിക്കൽ ട്രീറ്റ്മെൻ്റുകൾ എന്നിവയുടെ അമിത ഉപയോഗം മുടിയുടെ ആരോഗ്യം നശിപ്പിക്കും. അതിനാൽ പ്രകൃതിദത്ത ഉത്പന്നങ്ങൾ മുടി സംരക്ഷണത്തിനായി തിരഞ്ഞെടുക്കുക.

6/6

തലയോട്ടി വൃത്തിയായും ശുചിത്വത്തോടെയും സൂക്ഷിക്കാൻ ശ്രദ്ധിക്കുക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)