മുടിയുടെ സംരക്ഷണം ഇന്ന് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായി മാറിയിരിക്കുകയാണ്. ജീവിതശൈലിയും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളുമെല്ലാം നമ്മുടെ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കരുത്തോടെ മുടി വളരാൻ സഹായിക്കും. ഏതൊക്കെയാണ് ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങളെന്ന് നോക്കാം.
1/6ബയോട്ടിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ എന്നിവയടങ്ങിയ നട്സ് മുടി വളരാൻ മികച്ചതാണ്. മധുരക്കിഴങ്ങും മുടി വളരാൻ സഹായിക്കും. ഇതിൽ ബയോട്ടിനൊപ്പം ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട്.
2/6മുടി തഴച്ചുവളരാൻ മുട്ടയുടെ മഞ്ഞക്കരു ബെസ്റ്റാണ്. നിത്യവും ഇത് കഴിക്കുന്നത് മുടി വളരാൻ സഹായിക്കും.
3/6ബയോട്ടിൻ, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് സാൽമൺ. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടിക്ക് കൂടുതൽ കരുത്തും തിളക്കവും നൽകാനും ഇത് സഹായിക്കും.
4/6ബയോട്ടിൻ ധാരാളം അടങ്ങിയ അവക്കാഡോ മുടി വളർച്ചയ്ക്ക് സഹായിക്കും.
5/6പ്രോട്ടീനും ബയോട്ടിനും ധാരാളം അടങ്ങിയ പയർവർഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്ന മുടി വളരാൻ സഹായിക്കും.
6/6(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)