ഈന്തപ്പഴം എപ്പോഴും ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ധാരാളം അയേൺ കണ്ടന്റ് ഉള്ള ഈന്തപ്പഴം ശരീരത്തിൽ രക്തം വർധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കുന്നു.
ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ താഴോട്ട് വായിച്ചോളൂ. വെറും വയറ്റിൽ ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചറിയാം.
1/6ഫൈബർ ധാരാളം അടങ്ങിയതാണ് ഈന്തപ്പഴം. കൂടാതെ പ്രോട്ടീൻ, വിറ്റാമിൻ ബി1, ബി2, ബി3, ബി5 എന്നിവയാൽ സമ്പന്നമാണിത്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുള്ള ഈന്തപ്പഴത്തിൽ അമിനോ ആസിഡുകളുമുണ്ട്. സെലിനിയം, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നിവയും ധാരാളമുള്ള ഭക്ഷണമാണ് ഈന്തപ്പഴം.
2/6എല്ലുകളെ നല്ല ബലത്തോടെ സംരക്ഷിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് ഈന്തപ്പഴം. ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങളെ തടയാനും ഇത് സഹായിക്കും.
3/6രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴം കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടും.
4/6ശരീരത്തിൽ ഇരുമ്പിന്റെ അംശം കൂട്ടാൻ സഹായിക്കുന്നതാണ് ഈന്തപ്പഴം. ഇവ പതിവായി കഴിക്കുന്നത് വിളർച്ച തടയും. ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
5/6തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും അൽഷിമേഴ്സ് പോലുള്ള അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
6/6ചർമ്മ സംരക്ഷണത്തിനും ഈന്തപ്പഴം ബെസ്റ്റാണ്. കുതിർത്ത് കഴിക്കുന്നത് ചർമ്മ വളരെ നല്ലതാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.