Indoor Plants: ഓക്സിജൻ ഉത്പാദിപ്പിക്കുന്ന 5 ഇൻഡോർ സസ്യങ്ങൾ

Published: Oct 05, 2025, 12:41 PM IST|Updated: Oct 05, 2025, 12:41 PM IST
ഏറ്റവും കൂടുതൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന 5 ഇൻഡോർ സസ്യങ്ങളെ കുറിച്ച് അറിയാം

ഏറ്റവും കൂടുതൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന 5 ഇൻഡോർ സസ്യങ്ങളെ കുറിച്ച് അറിയാം

 

1/7

ഇൻഡോർ സസ്യങ്ങൾ വെറും അലങ്കാരമായി മാത്രമാണ് പലപ്പോഴും നമ്മൾ കാണുന്നത്. എന്നാൽ ഇവ ധാരാളം ഓക്സിജൻ ഉത്പാദിപ്പിച്ച് നമ്മുടെ ആരോഗ്യം മെച്ചപെടുത്താൻ സഹായിക്കുന്നു. ഏറ്റവും കൂടുതൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന 5 ഇൻഡോർ സസ്യങ്ങളെ കുറിച്ച് അറിയാം

 

2/7

വളരെ ഭംഗിയുള്ള പൂക്കളുള്ള ഗെർബെറ ഡെയ്‌സിയെ അലങ്കാരത്തിനാണ് നമ്മൾ ഉപയോഗിക്കാറ്. എന്നാൽ ഇവയ്ക്ക് ട്രൈക്ലോറോഎത്തിലീൻ, ബെൻസീൻ എന്നിവയെ ശുദ്ധീകരിക്കാൻ സാധിക്കും. 

3/7

പനയുടെ കുടുംബത്തിൽ പെടുന്ന അരീക്ക പാം ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷവസ്തുക്കളെ ആഗിരണം ചെയ്ത് ശുദ്ധമായ ഓക്സിജൻ പുറത്തുവിടുന്നു. 

 

4/7

ബെൻസീൻ, സൈലീൻ, ട്രൈക്ലോറോഎത്തിലീൻ തുടങ്ങിയവ ഫിൽട്ടർ ചെയ്യാൻ സ്നേക്ക് പ്ലാൻ്റിന് സാധിക്കും. രാത്രിയിലാണ് ഈ ചെടി ഏറ്റവും കൂടുതൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നത്.

 

5/7

കൂടുതൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഇൻഡോർ സസ്യങ്ങളിൽ ഒന്നായി അറിയപ്പെടുന്ന സ്പൈഡർ പ്ലാൻ്റ് , കാർബൺ മോണോക്സൈഡ്, ഫോർമാൽഡിഹൈഡ്, സിഗരറ്റ് പുകയിൽ നിന്നുള്ള വിഷവസ്തുക്കൾ എന്നിവ ഫിൽട്ടർ ചെയ്യുന്നു.

 

6/7

ഫോർമാൽഡിഹൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയവ ശുദ്ധീകരിക്കാൻ മണിപ്ലാൻ്റിന് സാധിക്കുമെന്നാണ് നാസയുടെ പഠനത്തിൽ പറയുന്നത്. സ്നേക്ക് പ്ലാൻ്റിനെ പോലെ രാത്രിയിലാണ് ഇവ ഓക്സിജൻ ഉത്പാദിപ്പിക്കുന്നത്. 

 

7/7

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.