Home Care Tips: വീട്ടിലെ ചിലന്തി ശല്യം മാറ്റാൻ ഈ കാര്യങ്ങൾ ചെയ്യാം
നോക്കിയിരുന്നാൽ പോലും വല കെട്ടുന്ന ആശാനാണ് ചിലന്തി. ആൾ താമസം ഇല്ലാത്ത വീടാണെങ്കിൽ പിന്നെ പറയേണ്ടതുമില്ല. നിറയെ വലകെട്ടി മുട്ടയിട്ട് ഇവ പെരുകും. ഇവയെ വീട്ടിൽ നിന്നും തുരത്തേണ്ടതും അത്യാവശ്യമാണ്.
വാതിലും ജനാലയും വെന്റിലേഷനും വഴിയാണ് പലപ്പോഴും ചിലന്തികൾ വീടിനുള്ളിൽ കയറുന്നത്. ഇത് തടയാൻ വാതിലിലും ജനലിലുമുള്ള വിടവുകൾ അടക്കണം. നെറ്റ് അടിച്ചാൽ വെന്റിലേഷൻ വഴിയും ഇവ കേറുന്നത് തടയാൻ സാധിക്കും
വീടിന്റെ കാർ പോർച്ചിലും പിൻവശത്തുമൊക്കെ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളിൽ ചിലന്തി കയറിയിരിക്കാന്‍ സാധ്യതയുണ്ട് അതിനാൽ ഇവ അകത്തേക്ക് എടുത്ത് വയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കാം
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. സാധനങ്ങൾ കുമിഞ്ഞുകൂടിയാൽ അതിൽ വല കെട്ടാൻ ചിലന്തികൾക്ക് എളുപ്പമാണ്
വെളുത്തുള്ളി ചതച്ചതിന് ശേഷം വെള്ളത്തിൽ കലർത്തി സ്പ്രേ ബോട്ടിലാക്കി ചിലന്തി വരാൻ സാധ്യതയുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്യാം
റോസ്മേരി, ലാവണ്ടർ, പുതിന തുടങ്ങിയ സസ്യങ്ങളുടെ ഗന്ധം ചിലന്തികൾക്ക് പറ്റാത്തവയാണ്. ഇവ വീടിനുള്ളിൽ വളർത്താം