Home Tips: ചൂട് വെള്ളത്തിൽ കഴുകിയാൽ നന്നായി വൃത്തിയാകും. പക്ഷെ ചില വസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകാൻ പാടില്ല
കൈകൾ ഉപയോഗിച്ചാണെങ്കിലും വാഷിംഗ് മെഷീനിൽ ആണെങ്കിലും വസ്ത്രങ്ങൾ കഴുകുമ്പോൾ വെള്ളത്തിന്റെ ചൂട് അറിഞ്ഞു വേണം വസ്ത്രം അലക്കാൻ
ഓരോ വസ്ത്രങ്ങളും എങ്ങനെയാണ് കഴുകേണ്ടതെന്ന് വസ്ത്രത്തിന്റെ പിൻഭാഗത്തായി കെയർ ടാഗ് കൊടുത്തിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വസ്ത്രങ്ങൾ കഴുകേണ്ടത്
കടുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ഒരിക്കലും ചൂട് വെള്ളത്തിൽ കഴുകാൻ പാടില്ല. ഇത് വസ്ത്രം കേടുവരാനും നിറം മങ്ങി പോകാനും കാരണമാകും
സിൽക്ക് പോലുള്ള വസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകരുത്. പകരം തണുത്ത വെള്ളത്തിൽ കഴുകാം
അത്‌ലറ്റിക് വസ്ത്രങ്ങൾ ഇലാസ്റ്റിക് പോലുള്ള മെറ്റീരിയലിലാണ് ഉണ്ടാക്കുന്നത്. ചൂട് വെള്ളത്തിൽ കഴുകിയാൽ ഇതിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
കറയുള്ള വസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകരുത്. ഇത് വസ്ത്രത്തിൽ കൂടുതൽ കറ പറ്റിയിരിക്കാൻ കാരണമാകും