Home Tips: എത്ര ദിവസം കൂടുമ്പോഴാണ് നിങ്ങൾ ഫ്രിഡ്ജ് വൃത്തിയാക്കുന്നത്?
എല്ലാ വീടുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക് ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതുകൊണ്ടുതന്നെ ഇത് വൃത്തിയായി സൂക്ഷിക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം
1/5ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ആവശ്യമില്ലാത്ത സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ ഫ്രിഡ്ജിൽ നിന്ന് മാറ്റുകയും തട്ടുകളും ഫ്രിഡ്ജിന്റെ ഭാഗങ്ങളും നന്നായി കഴുകി വൃത്തിയാക്കുകയും ചെയ്യണം.
2/5മാസത്തിൽ ഒരിക്കൽ നിർബന്ധമായും ഫ്രിഡ്ജ് മുഴുവനായി വൃത്തിയാക്കണം. ഫ്രിഡ്ജിനുള്ളിലെ ഓരോ ഭാഗവും ഡീപ് ക്ലീൻ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
3/5ഓരോ തട്ടുകളും വൃത്തിയാക്കി അണുവിമുക്തമാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഫ്രിഡ്ജിന് അകം മാത്രമല്ല പുറവും വൃത്തിയാക്കണം. ചെറുചൂടുള്ള സോപ്പ് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാം. ഓരോ തട്ടുകളും മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം.
4/5തട്ടുകൾ പുറത്തെടുത്ത് കഴുകിയതിന് ശേഷം നന്നായി വെയിലത്ത് വെച്ച് ഉണക്കി ഈർപ്പമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഫ്രിഡ്ജിനുള്ളിൽ തിരികെ വയ്ക്കാം
5/5ഇറച്ചിയും, മീനും സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. നന്നായി വൃത്തിയാക്കിയതിന് ശേഷം മാത്രമേ ഫ്രിഡ്ജിനുള്ളിൽ ഇവ വയ്ക്കാൻ പാടുള്ളൂ.