Home Tips: ഇതെല്ലാം ഒരുമിച്ചാണോ ഉപയോഗിക്കുന്നേ? കറന്റ് ബില്ല് റോക്കറ്റ് പോലെ കൂടും..!

Home Tips: എസി മുതൽ ഫ്രിഡ്ജ് വരെ ഒരുമിച്ചാണോ ഉപയോഗിക്കുന്നേ? പണി കിട്ടും!

വേനൽക്കാലം എത്തിയതോടെ ചൂട് കൂടിയിരിക്കുകയാണ്. വൈദ്യുതി ഉപയോഗവും കൂടിയിട്ടുണ്ട്. നിരവധി വൈദ്യുതി ഉപകരണങ്ങൾ ഒരേപോലെ ഉപയോഗിക്കുന്ന കാലമാണ്. ഈ സമയത്ത് ഒരുമിച്ച് ഉപയോഗിക്കാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം

1 /5

ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് എയർ കണ്ടീഷണർ അഫവാ എസി. വേനൽക്കാലം ആയതോടെ ഇതിന്റെ ഉപയോഗം വളരെ വർദ്ധിച്ചിട്ടുമുണ്ട്. എസിയുടെ ഉപയോഗം കുറക്കുകയോ അല്ലെങ്കിൽ പവർ കുറഞ്ഞത് വാങ്ങുകയോ ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കാം 

2 /5

എപ്പോഴും പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ഫ്രിഡ്ജ് എപ്പോഴും പ്രവർത്തിക്കേണ്ടതുമുണ്ട്. അതിനാൽ തന്നെ എനർജി സേവിങ് ഫ്രിഡ്ജുകൾ വാങ്ങുന്നത് നല്ലതായിരിക്കും

3 /5

വസ്ത്രങ്ങൾ കഴുകാൻ ഏറ്റവും അധികം ആശ്രയിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. വൈദ്യുതി നിരക്ക് കൂടാൻ സാധ്യതയുള്ള ഉപകരണം കൂടിയാണിത്. വേഗത്തിൽ കഴുകി കിട്ടുന്ന രീതിയിലാവണം വാഷിംഗ് മെഷീൻ ഉപയോഗിക്കേണ്ടത്. ഉപയോഗം കഴിഞ്ഞാൽ അൺപ്ലഗ് ചെയ്യാനും മറക്കരുത്.   

4 /5

മിക്ക വീടുകളിലും ഇപ്പോൾ ഓവനുണ്ട്. വീടുകളിൽ ഒരാവശ്യവസ്തുവായി മാറിക്കഴിഞ്ഞ ഉപകരണമാണ് ഓവൻ. എന്നാൽ ഓവന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. ഇത് വൈദ്യുതി ബില്ല് കൂടാനും കാരണമാക്കുന്നു

5 /5

വീടുകളിൽ വൈദ്യുതി ബില്ല് വർദ്ധിക്കാൻ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വാട്ടർ ഹീറ്റർ. കാരണം വാട്ടർ ഹീറ്റർ പ്രവർത്തിക്കുന്നതിന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. ഉപയോഗിക്കാത്ത സമയം എപ്പോഴും അൺപ്ലഗ് ചെയ്തിടാനും ശ്രദ്ധിക്കണം. 

You May Like

Sponsored by Taboola