Hair mask: കെമിക്കൽ ട്രീറ്റ്മെൻ്റുകളോട് NO പറയൂ, മുടി തഴച്ച് വളരാൻ ഈ ഹെയർ മാസ്ക്കുകൾ മതി

Published: Oct 10, 2025, 06:46 PM IST|Updated: Oct 10, 2025, 06:46 PM IST
മുടി തഴച്ച് വളരാൻ ഹെയർ മാസ്ക്കുകൾ

മുടി തഴച്ച് വളരാൻ ഹെയർ മാസ്ക്കുകൾ

1/6

2 ടീ സ്പൂൺ വെളിച്ചെണ്ണയും 1 സ്പൂൺ തേനും ചേർത്ത മിശ്രിതം തലയിൽ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റ് വെച്ച ശേഷം നന്നായി കഴുകുക. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ വളർച്ച വർധിപ്പിക്കുന്നു.

 

2/6

2 ടീ സ്പൂൺ ആലേവേര ജെൽ 3 ടീസ്പൂൺ തൈര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. 20 മിനിറ്റ് തലയിൽ വെച്ച ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യുക.

 

3/6

പഴുത്ത ഒരു മുഴുവൻ പഴം 1 ടീ സ്പൂൺ എണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. 30 മിനിറ്റ് തലയിൽ തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയാം. മുടി പൊട്ടുന്നത് കുറക്കാൻ ഇവ സഹായിക്കുന്നു.

 

4/6

ആയുർവേദത്തിൽ ഉലുവ മുടി വളർച്ചക്ക് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്നു. 2 ടീ സ്പൂൺ ഉലുവ തലേദിവസം വെള്ളത്തിൽ കുതിർക്കുക. 3 ടീ സ്പൂൺ വെളിച്ചെണ്ണയും കുതിർത്ത ഉലുവ അരച്ചതും മിക്സ് ചെയ്യുക. 40 മിനിറ്റ് തലയിൽ തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയാം.

 

5/6

പരമ്പരാഗതമായി ആര്യവേപ്പില താരന് ആയുർവേദത്തിൽ ഉപയോഗിച്ചു വരുന്നു. 3 ടീ സ്പൂൺ തൈരും ആര്യവേപ്പില അരച്ചതും ചേർത്ത് മിക്സ് ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കാം. ആഴ്ചയിൽ 2 തവണ ഉപയോഗിക്കുന്നത് താരന് നല്ല പ്രതിവിധിയാണ്.

 

6/6

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.