Natural Hair Dye: അകാല നര ഇന്ന് പലരും നേരിടുന്നൊരു വലിയ പ്രശ്നമാണ്. ചിലർ അതിനെ വലിയ കാര്യമാക്കാറില്ല. എന്നാൽ മറ്റ് ചിലർക്ക് അകാല നര വലിയൊരു പ്രശ്നം തന്നെയാണ്.
നര കണ്ട് തുടങ്ങുമ്പോൾ തന്നെ ഡൈ ചെയ്യാനാണ് എല്ലാവർക്കും തിടുക്കം. കടയിൽ നിരവധി സാധനങ്ങൾ ലഭ്യവുമാണ്. കെമിക്കലുകൾ ധാരാളം അടങ്ങിയ ഈ പാക്കറ്റ് ഡൈ മുടിക്ക് എത്രത്തോളം ദോഷം ചെയ്യുമെന്ന് പലരും ചിന്തിക്കുന്നില്ല്
1/5കടകളിൽ ധാരാളം ഹെയർ ഡൈ ലഭ്യമാണെങ്കിലും അവ മുടിയിഴകൾക്ക് ദോഷം ചെയ്യും. ഇവയിലെ കെമിക്കൽ തന്നെയാണ് അതിന് കാരണം. അതുകൊണ്ട് വളരെ നാച്ചുറലായ ഒരു ഹെയർ ഡൈ കുറിച്ച് അറിയാം...
2/5കറ്റാർവാഴ, കാപ്പിപ്പൊടി, കറുവാപ്പട്ട പൊടിച്ചത്, മഞ്ഞൾപൊടി, വെളിച്ചെണ്ണ എന്നിവയാണ് ഈ ഹോം മെയ്ഡ് ഹെയർ ഡൈ തയാറാക്കാൻ ആവശ്യമായ ചേരുവകകൾ.
3/5ഒരു ബൗളിൽ കറ്റാർവാഴ ജെൽ എടുത്ത ശേഷം അതിലേയ്ക്ക് കാപ്പിപ്പൊടിയും, കറുവാപ്പട്ട പൊടിച്ചതും, അൽപം മഞ്ഞൾപ്പൊടിയും വെളിച്ചെണ്ണയും ചേർത്തിളക്കി യോജിപ്പിക്കണം. തുടർന്ന് എണ്ണമയമില്ലാത്ത മുടിയിഴകളിൽ ഈ മിശ്രിതം 30 മിനിറ്റ് നേരം പുരട്ടിയിരിക്കണം. ശേഷം തണുത്ത വെള്ളത്തിൽ തല കഴുകണം. ആഴ്ചയിൽ ഒരിക്കൽ ഈ മിശ്രിതം തയാറാക്കി ഉപയോഗിക്കാം. കഴുകി കളയുമ്പോൾ ഷാമ്പൂ ഉപയോഗിക്കരുത്. പകരം ചെറുചൂടുള്ള വെള്ളമോ തണുത്ത വെള്ളമോ ഉപയോഗിച്ച് വേണം കഴുകി കളയാൻ.
4/5തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. ഇതിൽ മഞ്ഞൾപ്പൊടിയും, കറുവാപ്പട്ടയും കൂടി ചേരുമ്പോൾ മുടിയിഴകളുടെ നിറം വർധിക്കുകയും ചെയ്യും.
5/5(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)