Horoscope March 5: ഈ രാശിക്കാർക്ക് ബിസിനസിൽ ഇരട്ടി ലാഭം; ഇന്നത്തെ രാശിഫലം അറിയാം

മാർച്ച് അഞ്ച് ഓരോ രാശിക്കാർക്കും എങ്ങനെയുള്ള ദിവസം ആയിരിക്കുമെന്ന് അറിയാം.

  • Mar 05, 2025, 06:29 AM IST
1 /12

മേടം രാശിക്കാർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും. വ്യക്തി ജീവിതത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. നിക്ഷേപം നടത്തുന്നതിന് മുൻപ് നന്നായി ചിന്തിക്കേണ്ടത് പ്രധാനമാണ്.

2 /12

ഇടവം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. പ്രധാനപ്പെട്ട ഒരു പ്രോജക്ടിൽ വിജയമുണ്ടാകും. പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കും. പുതിയ നിക്ഷേപം നടത്താൻ അനുകൂല സമയം. സാമ്പത്തിക സ്ഥിതി മികച്ചതാകും.

3 /12

മിഥുനം രാശിക്കാർക്ക് പുതിയ ബന്ധങ്ങൾ ഉണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. വ്യക്തി ജീവിതത്തിൽ കുടുംബത്തിൽ ഐക്യം നിലനിർത്താൻ ശ്രമിക്കുക.

4 /12

കർക്കടക രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആയിരിക്കും. സമാധാനം ഉണ്ടാകും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കൂടുതൽ സമയം ചിലവഴിക്കും.

5 /12

ചിങ്ങം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസം ആയിരിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. വ്യക്തിബന്ധങ്ങളിൽ മാറ്റങ്ങളുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.ആരോഗ്യകാര്യത്തിൽ സമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കണം.

6 /12

കന്നി രാശിക്കാർക്ക് ജോലി സ്ഥലത്ത് അഭിനന്ദനങ്ങൾ ലഭിക്കും. ജോലിയിൽ പുതിയ സാധ്യതകൾ ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

7 /12

തുലാം രാശിക്കാർക്ക് ജോലിയിൽ മികച്ച ദിവസം ആയിരിക്കും. ജോലി സ്ഥലത്ത് ഐക്യം ഉണ്ടാകും. നിങ്ങളുടെ തീരുമാനങ്ങൾ വ്യക്തിജീവിതത്തിലും കരിയറിലും മാറ്റങ്ങൾ കൊണ്ടുവരും.

8 /12

വൃശ്ചികം രാശിക്കാർക്ക് ബിസിനസിൽ വളർച്ചയുണ്ടാകും. വെല്ലുവിളികളെ നേരിടാനാകും. മാനസികമായും ശാരീരികമായും ശക്തരാകും. ബിസിനസ് വിപുലീകരിക്കാൻ സാധിക്കും.

9 /12

ധനു രാശിക്കാർക്ക് ഇന്ന് അനുകൂല സമയമാണ്. ആത്മവിശ്വാസം വർധിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സയമം ചിലവഴിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും.

10 /12

മകരം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുള്ള ദിവസം ആയിരിക്കും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങളുണ്ടാകും. ഇതിൽ നിങ്ങൾ വിജയിക്കും. എന്നാൽ, ഉത്തരവാദിത്തങ്ങൾ സമ്മർദ്ദങ്ങൾ വർധിപ്പിക്കും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും.

11 /12

കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. പുതിയ അവസരങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തുക. യോഗ, ധ്യാനം തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നത് ഗുണം ചെയ്യും.

12 /12

മീനം രാശിക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. മേലുദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും. മാനസിക പിരിമുറുക്കും കുറയ്ക്കാൻ ശ്രമിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola