മാർച്ച് മാസത്തിൽ ചന്ദ്രൻ, രാഹു, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ മീനം രാശിയിലേക്കെത്തും. കൂടാതെ, മാർച്ച് മാസത്തിൻറെ തുടക്കത്തിൽ ബുധനും ശുക്രനും തമ്മിലുള്ള സംയോഗത്തിലൂടെ ലക്ഷ്മീനാരായണ രാജയോഗം സൃഷ്ടിക്കപ്പെടും.
ഗ്രഹസംയോഗങ്ങളിലൂടെ മാർച്ചിൽ അഞ്ച് രാശിക്കാർക്ക് വലിയ ഭാഗ്യം വന്നുചേരും. ഏതെല്ലാം രാശിക്കാർക്കാണ് ഈ സമയം വലിയ ഗുണങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാം.
ഇടവം രാശിക്കാർക്ക് സൌഹൃദങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും നേട്ടങ്ങളുണ്ടാകും. സ്വത്ത് ലഭിക്കാൻ സാധ്യത. വരുമാനം വർധിക്കും. ബിസിനസുകാർക്ക് ലാഭം ഉണ്ടാകും. ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപ്പെടും.
മിഥുനം രാശിക്കാർക്ക് നല്ല സമയമാണ്. ബിസിനസുകാർക്ക് അനകൂല സമയം. ബിസിനസിൽ നിന്ന് വലിയ ലാഭം ഉണ്ടാകും. ജോലിയിൽ പ്രൊമോഷനോ കരിയറിൽ മറ്റ് നേട്ടങ്ങളോ ഉണ്ടാകും.
കർക്കടക രാശിക്കാർക്ക് മാർച്ച് ഭാഗ്യമാസമാണ്. ജീവിതത്തിൽ മാറ്റങ്ങളുണ്ടാകും. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. വിദ്യാർഥികൾക്ക് വിജയം നേടാനാകും.
കന്നി രാശിക്കാർക്ക് വ്യക്തിജീവിതത്തിൽ വളർച്ചയുണ്ടാകും. ജീവിത പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും. നിയമകാര്യങ്ങളിൽ അനുകൂല വിധിയുണ്ടാകും. സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താത്പര്യം വർധിക്കും.
ധനു രാശിക്കാർക്ക് വരുമാനം വർധിക്കും. വാഹനം വാങ്ങാൻ യോഗം ഉണ്ടാകും. മാതാവുമായുള്ള ബന്ധുക്കളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)