Todays Horoscope: കന്നി രാശികൾക്ക് ദിവസം അനുകൂലം, ധനു രാശിക്ക് ചെലവ് കൂടും; ഇന്നത്തെ രാശിഫലം

Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കില്ല. കാര്യപരാജയം, നഷ്ടം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. അലച്ചിൽ കൂടിയേക്കും. ചെലവ് വർധിക്കും. വിഷമഘട്ടങ്ങളെ നേരിടേണ്ടി വരും.   

2 /13

ഇടവം രാശിക്കാർക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്ന്. കാര്യവിജയം നേടാനും അം​ഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. മത്സരങ്ങൾ വിജയിച്ചേക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും.   

3 /13

മിഥുനം രാശിക്കാർക്ക് എല്ലാ കാര്യങ്ങളിൽ തടസം നേരിടാനുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ കലഹം ഉണ്ടായേക്കാം. സാമ്പത്തിക ബാധ്യതകളുണ്ടാകാൻ സാധ്യത. നിരവധി പ്രതിസന്ധികളെ നേരിടേണ്ടി വരും.   

4 /13

സാമ്പത്തിക പരമായും ആരോ​ഗ്യപരമായും അനുകൂലമായ ദിവസമായിരിക്കും കർക്കടകം രാശിക്കാർക്ക് ഇന്ന്. കാര്യവിജയത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ പ്രവർത്തികൾ അം​ഗീകരിക്കപ്പെടും. ആ​ഗ്രഹിച്ചതൊക്കെ നടക്കും.   

5 /13

ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കില്ല. കാര്യപരാജയം നേരിടും. കുടുംബത്തിൽ കലഹം ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടായേക്കാം. അലച്ചിൽ കൂടുകയും ചെലവുകൾ വർധിക്കുകയും ചെയ്യും.    

6 /13

കന്നി രാശിക്കാർക്ക് അനുകൂലമായ ദിവസമാണിന്ന് അനവധി നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. അം​ഗീകാരം ലഭിക്കും. ആരോ​ഗ്യം തൃപ്തികരമായിരിക്കും.   

7 /13

തുലാം ആരോ​ഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. എല്ലാ മേഖലകളിലും വിജയം കൈവരിക്കാനാകും.    

8 /13

വൃശ്ചികം രാശികൾക്ക് ശാരീരികമായി ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്.    

9 /13

ധനു രാശിക്കാർക്ക് ഇന്ന് അലച്ചിൽ വർധിക്കും. വരുമാനത്തേക്കാൾ ചെലവ് വർധിക്കാനുള്ള സാധ്യതയുണ്ട്. ശത്രുക്കളെ കരുതിയിരിക്കുക. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായേക്കാം. എല്ലാ കാര്യത്തിലും തടസങ്ങൾ നേരിടേണ്ടി വന്നേക്കാം.   

10 /13

മകരം രാശിക്കാർക്ക് ജോലിയിൽ നേട്ടങ്ങളും അം​ഗീകാരവും ലഭിക്കും. കാര്യവിജയം ഉറപ്പ്. ആരോ​ഗ്യം തൃ്തികരമായിരിക്കും. ആഗ്രഹങ്ങൾ നേടിയെടുക്കാൻ സാധിക്കും.   

11 /13

കുംഭം രാശിക്കാർക്കും അനുകൂലമായ ദിവസമാണിന്ന്. ആരോ​ഗ്യം മെച്ചപ്പെടും. കാര്യവിജയവും മത്സരവിജയവുമുണ്ടാകും. അം​ഗീകാരം ലഭിക്കും.    

12 /13

മീനം രാശിക്കാർ അൽപം ശ്രദ്ധിക്കണം. കാര്യതടസ്സം നേരിടാനുള്ള സാധ്യതയുണ്ട്. മാനസിക വിഷമങ്ങളുണ്ടായേക്കാം. ചെലവ് വർധിക്കും. അലച്ചിൽ കൂടും.

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola