പഞ്ചാംഗ പ്രകാരം ചൈത്ര മാസത്തിലാണ് പുതുവർഷാരംഭം. ഹിന്ദുമത വിശ്വാസ പ്രകാരം മാർച്ച് 30 മുതൽ പുതുവർഷം ആരംഭിക്കുന്നു.
സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ എന്നീ നാല് ശുഭഗ്രഹങ്ങൾ മീനത്തിൽ ഒന്നിക്കുന്നതോടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങളുണ്ടാകും. നാല് രാജയോഗങ്ങളും രൂപപ്പെടുന്നതോടെ ഇവരെ കാത്തിരിക്കുന്നത് വലിയ ഭാഗ്യങ്ങളാണ്.
കുംഭം രാശിക്കാർക്ക് നേട്ടങ്ങളുണ്ടാകും. കുടുംബപ്രശ്നങ്ങൾ അകലും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസിൽ ലാഭം വർധിക്കും.
മേടം രാശിക്കാർക്ക് നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. വിദേശ യാത്രയ്ക്ക് യോഗമുണ്ടാകും. പുതിയ വാഹനം വാങ്ങാൻ യോഗം. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും.
മീനം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നാല് രാജയോഗങ്ങളും ഈ രാശിക്കാർക്ക് ഗുണം നൽകും. ജീവിതത്തിലെ പ്രയാസങ്ങൾ അകന്ന് ഐശ്വര്യം വർധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. കുടുംബപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബിസിനസിൽ വലിയ നേട്ടം ഉണ്ടാകും.
കന്നി രാശിക്കാർക്ക് തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം നീങ്ങി സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസിൽ ലാഭം വർധിക്കും. പുതിയ വരുമാന സ്രോതസുകളുണ്ടാകും.
വൃശ്ചികം രാശിക്കാർക്ക് സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് ശോഭിക്കും. ബിസിനസിൽ വിജയം നേടാനാകും. നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പ്രയാസങ്ങൾ നീങ്ങി സമ്പാദ്യം വർധിക്കും.