ഏപ്രിൽ മാസത്തിലെ അവസാന ആഴ്ചയിൽ നിരവധി ശുഭയോഗങ്ങൾ രൂപപ്പെടുന്നു. ഇത് ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
1/7ഏപ്രിൽ മാസത്തിലെ അവസാന ആഴ്ചയിൽ ലക്ഷ്മി നാരായണ യോഗം ഉൾപ്പെടെ നിരവധി ശുഭയോഗങ്ങൾ രൂപപ്പെടും. ഇത് അഞ്ച് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും.
2/7മിഥുനം രാശിയിൽ ജനിച്ചവർക്ക് അനുകൂല സമയമാണ്. ഇവർക്ക് കുടുംബ ജീവിതത്തിൽ സന്തോഷമുണ്ടാകും. മിഥുനം രാശിയിലുള്ള സ്ത്രീകൾക്ക് കരിയറിൽ വലിയ ഉയർച്ചയുണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ജോലിയിൽ പ്രൊമോഷൻ ഉണ്ടാകും.
3/7വൃശ്ചികം രാശിക്കാർക്ക് ഈ ആഴ്ച അനുകൂല ഫലങ്ങൾ ഉണ്ടാകും. തൊഴിൽ സംബന്ധമായ പരിശ്രമങ്ങൾ ഫലം കാണും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച തൊഴിൽ അവസരം വന്നുചേരും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ബിസിനസിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും. ഇവർക്ക് ലക്ഷ്മിനാരായണ രാജയോഗത്തിൻറെ അനുഗ്രഹം ഉണ്ടാകും.
4/7ധനു രാശിക്കാർക്ക് പരിശ്രമങ്ങൾക്ക് ഫലം ലഭിക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കും. കുടുംബ ബന്ധം മികച്ചതാകും. വ്യക്തിപരമായി ഉയർച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും.
5/7കുംഭം രാശിക്കാർക്ക് നിരവധി അനുകൂല ഫലങ്ങളുണ്ടാകും. ജോലിയിൽ ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിച്ചേക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. സ്വത്തുവകകൾ വാങ്ങാൻ യോഗമുണ്ടാകും. പങ്കാളിയുമായി യാത്രകൾ പോകാൻ സാധ്യത.
6/7മീനം രാശിക്കാർക്ക് ഏപ്രിൽ മാസത്തിലെ അവസാന ആഴ്ചയിൽ നിരവധി അനുകൂല ഫലങ്ങൾ ലഭിക്കും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും. ജോലി സംബന്ധമായ യാത്രകൾ വേണ്ടി വരും. ജോലിയിൽ പ്രൊമോഷൻ ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാനാകും.
7/7Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.