വേദ ജ്യോതിഷ പ്രകാരം, മേടം മുതൽ മീനം വരെയുള്ള ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആയിരിക്കും. ജോലി സ്ഥലത്തും സാമ്പത്തികമായും നേട്ടങ്ങളുണ്ടാകും. പങ്കാളിയുമായുള്ള തർക്കങ്ങൾ അവസാനിക്കും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ടാകും.
ഇടവം രാശിക്കാർക്ക് ജോലിയിൽ പ്രശ്നങ്ങളുണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കുന്നത് ഭാവിയിൽ നേട്ടങ്ങൾ നൽകും. പങ്കാളിയുടെ പുരോഗതി നിങ്ങൾക്ക് സന്തോഷം നൽകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
മിഥുനം രാശിക്കാർക്ക് ഇന്ന് വിജയത്തിൻറെ ദിവസം ആയിരിക്കും. കുട്ടികളുടെ പുരോഗതി നിങ്ങൾക്ക് സന്തോഷം നൽകും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. സാമ്പത്തിക ചിലവുകൾ നിയന്ത്രിക്കുക.
കർക്കിടകം രാശിക്കാർക്ക് ബിസിനസിൽ നേട്ടങ്ങളുണ്ടാകും. ആരുടെയും സ്വാധീനത്തിന് വഴങ്ങരുത്. സ്വന്തമായി തീരുമാനങ്ങളെടുക്കുക. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കും.
ചിങ്ങം രാശിക്കാർക്ക് ബിസിനസിൽ ലാഭം ഉണ്ടാകും. ആഢംബര വസ്തുക്കൾ വാങ്ങുന്നതിന് പണം ചിലവഴിച്ചേക്കാം. വരുമാനം അനുസരിച്ച് ചിലവുകൾ ചെയ്യുക. ഇല്ലെങ്കിൽ അത് പ്രശ്നങ്ങളിലേക്ക് നയിക്കും.
കന്നി രാശിക്കാരുടെ ബിസിനസിൽ എതിരാളികൾ തലവേദനയാകും. ഇന്നത്തെ ദിവസം ആശങ്കകൾ നിങ്ങളെ അലട്ടും. ജോലി മാറുന്നതിന് സമയം അനുകൂലമല്ല. കുടുംബത്തിലെ തർക്കങ്ങൾ അവസാനിക്കും.
തുലാം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആയിരിക്കും. ബിസിനസിൽ ജാഗ്രത പുലർത്തണം. കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. പങ്കാളിയുടെയും മക്കളുടെയും ആരോഗ്യം മോശമാകാൻ സാധ്യത.
വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ഓഫീസിൽ സന്തോഷമുണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. പിതാവിൻറെ ആരോഗ്യത്തിൽ ശ്രദ്ധ വേണം.
ധനു രാശിക്കാർക്ക് ഇന്ന് തിരക്കേറിയ ദിവസം ആയിരിക്കും. വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് അവസരം ലഭിക്കും. കുടുംബത്തിൽ അസ്വസ്ഥതയുണ്ടാകും. തിരക്ക് കാരണം സ്വയം സമയം കണ്ടെത്താനാകില്ല.
മകരം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഗുണങ്ങൾ ആയിരിക്കും ഉണ്ടാകുക. ചിലർ നിങ്ങളുടെ ജോലി തടസപ്പെടുത്താൻ ശ്രമിക്കും. ഇതിനെ മറികടക്കണം. കോടതി വ്യവഹാരങ്ങളിൽ വിജയമുണ്ടാകും.
കുംഭം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസം ആയിരിക്കും. സർക്കാർ ജോലിക്കാർക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടിയേക്കാം. വീട്ടിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.
മീനം രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസം ആയിരിക്കും. ഇന്ന് ചിലവുകൾ കുറവായിരിക്കും. കുടുംബാംഗങ്ങളിൽ നിന്ന് ഉപദേശം തേടുന്നത് ഗുണം ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)