Horoscope May 2025: ആറ് ​ഗ്രഹങ്ങളുടെ സ്ഥാനചലനം; ഒന്നിനുപിറകേ ഒന്നായി കഷ്ടപ്പാടുകൾ, മെയ് മാസം നാല് രാശിക്കാ‍ർക്ക് മോശം സമയം

വേദജ്യോതിഷ പ്രകാരം, മെയ് മാസത്തിൽ ആറ് ഗ്രഹങ്ങൾക്ക് സ്ഥാനചലനം സംഭവിക്കും. ഇത് ചില രാശിക്കാർക്ക് മോശം സമയത്തിന് കാരണമാകും.

  • Apr 23, 2025, 08:53 PM IST
1 /5

മെയ് ഏഴിന് ബുധൻ മേടം രാശിയിൽ പ്രവേശിക്കും. അതിന് ശേഷം മെയ് 15ന് മേടം രാശിയിൽ നിന്ന് സൂര്യൻ ഇടവം രാശിയിലേക്ക് മാറും. മെയ് 14ന് ഇടവം രാശിയിൽ നിന്ന് വ്യാഴം മിഥുനം രാശിയിലേക്കും മെയ് 18ന് രാഹുവും കേതുവും കുഭം രാശിയിലേക്കും മാറും. ഇത്രയും ഗ്രഹമാറ്റങ്ങൾ നാല് രാശിക്കാർക്ക് ദോഷങ്ങൾക്ക് കാരണമാകും.

2 /5

മേടം രാശിക്കാർക്ക് ദോഷകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. ജോലികൾ തടസ്സപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ വലിയ ശ്രദ്ധ വേണം. പണ സംബന്ധമായ കാര്യങ്ങളിൽ പ്രതിസന്ധിയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും.

3 /5

ചിങ്ങം രാശിക്കാർക്ക് കരിയറിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തികമായി പ്രശ്നങ്ങളുണ്ടാകും. ചിലവുകൾ വർധിക്കും. ജോലി മാറുന്നതിന് അനുകൂല സമയമല്ല.

4 /5

ധനു രാശിക്കാർക്ക് കരിയറിൽ ഉയർച്ച താഴ്ചകളുടെ സമയമാണിത്. പല കാര്യങ്ങളിലും പലപ്പോഴും തടസമുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാനാകില്ല. ചിലവുകൾ വർധിക്കും. ഒന്നിനുപിറകേ ഒന്നായി പല കാര്യങ്ങളിലും തടസം നേരിടും. ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടാകും. അനാവശ്യ കാര്യങ്ങൾക്ക് പണം ചിലവാകും.

5 /5

മീനം രാശിക്കാർക്ക് മാനസിക പിരിമുറുക്കം വർധിക്കും. പലവിധത്തിൽ വെല്ലുവിളികൾ ഉണ്ടാകും. പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കും. കഠിനാധ്വാനങ്ങൾ ഫലം കാണില്ല. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola