Today's Horoscope: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ; അറിയാം രാശിഫലം

Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.

 

1 /13

മേടം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. ജോലിയിൽ മേലുദ്യോ​ഗസ്ഥരുടെ പ്രശംസ നേടാനാകും. പുതിയ ഉത്തരവാദിത്തങ്ങൾ നിങ്ങളെ തേടിയെത്തും. കഠിനാധ്വാനത്തിന്റെ ഫലമുണ്ടാകും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും,   

2 /13

ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുണ്ടാകും. രാഷ്ട്രീയ ബന്ധമുള്ളവരിൽ നിന്നും സഹായങ്ങൾ ലഭിക്കും. പങ്കാളിയുടെ പിന്തുണയും സ്നേഹവുമുണ്ടാകും. ഭാ​ഗ്യത്തിന്റെ പിന്തുണ നിങ്ങൾക്ക് എപ്പോഴുമുണ്ടാകും.   

3 /13

മിഥുനം രാശിക്കാർക്ക് ഇന്ന് ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. മേലുദ്യോ​ഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും. വിദേശത്ത് പഠനം നടത്താൻ ആ​ഗ്രഹമുള്ളവർക്ക് അതിനുള്ള അവസരങ്ങൾ തെളിഞ്ഞുവരും.   

4 /13

കർക്കടകം രാശിക്കാർക്ക് ഇന്ന് കാര്യങ്ങളൊക്കെ അനുകൂലമായി ഭവിക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. ജോലികളിൽ കൃത്യമായി ചെയ്ത് തീർക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മാനസിക പ്രയാസങ്ങൾ അകലും. ആരോ​ഗ്യം ശ്രദ്ധിക്കുക.   

5 /13

ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. നിയമപരമാായ കാര്യങ്ങളില്‍ അനുകൂലമായ രീതിയിൽ കാര്യങ്ങൾ സംഭവിക്കും. ജോലിയിൽ കൂടുതൽ ഉയർച്ച നേടാൻ സാധിക്കും. വരുമാനം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.   

6 /13

കന്നി രാശിക്കാർക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്ന്. കടം കൊടുത്ത പണം തിരികെ ലഭിക്കും. പുതിയ നിക്ഷേപങ്ങൾ നടത്താൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജീവിതത്തിൽ പ്രധാനപ്പെടട് പല തീരുമാനങ്ങളും ഇന്ന് എടുക്കും.   

7 /13

തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഉണ്ടാകും പ്രതീക്ഷിച്ചതിനെക്കാൾ വളരെ മികച്ച നേട്ടങ്ങൾ സമ്മാനിക്കുന്ന ദിവസമായിരിക്കും. മുതിർന്നവരിൽ നിന്നും അനു​ഗ്രഹങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.   

8 /13

വൃശ്ചികം രാശിക്കാര്‍ക്ക് ഈ ദിവസം ധാരാളം നേട്ടങ്ങളുണ്ടാകും. പുതിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. രോ​ഗങ്ങളിൽ നിന്നും മുക്തി ലഭിക്കും.   

9 /13

ധനു രാശിക്കാര്‍ക്ക് ഇന്ന് ആരോ​ഗ്യം മെച്ചപ്പെടും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കും. സ്വത്ത് സംബന്ധമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ഒഴിയും. ആരോ​ഗ്യം മെച്ചപ്പെടും.   

10 /13

മകരം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. വിദ്യാർത്ഥികൾക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. ജീവിത്തതിൽ എല്ലാം ശുഭകരമായി നടക്കും.    

11 /13

കുംഭം രാശിക്കാർക്ക് സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ധിക്കും. പുതിയ നിക്ഷേപങ്ങള്‍ നടത്താൻ സാധിക്കുകയും ഇത് പിന്നീട് ​ഗുണം ചെയ്യുകയും ചെയ്യും. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും.   

12 /13

കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസിൽ നേട്ടമുണ്ടാക്കാൻ സാധിക്കും. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ​ദിവസം അനുകൂലമായിരിക്കും.

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola