Today's Horoscope: ഓരോ ദിവസവും വ്യത്യസ്ത അനുഭവങ്ങളാണ് ഓരോരുത്തർക്കും നൽകുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയണ്ടേ?
1/13മേടം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തികപരമായി പ്രതിസന്ധികൾ നേരിടേണ്ടി വരും. ആരോഗ്യവും ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
2/13ഇടവം രാശിക്കാര്‍ക്ക് ഇന്ന് എല്ലാ കാര്യത്തിലും അൽപം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. കഠിനാധ്വാനം ചെയ്താലും അതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കണമെന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്.
3/13മിഥുനം രാശിക്കാര്‍ക്കും പ്രതിസന്ധികൾ നിറഞ്‍ ദിവസമായിരിക്കും ഇന്ന്. മാനസിക വിഷമങ്ങൾ നേരിടേണ്ടി വരും. അശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്താൽ ജീവിതത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വരും. സാമ്പത്തിക കാര്യത്തിലും ശ്രദ്ധ വേണം.
4/13കര്‍ക്കടകം രാശിക്കാർ ഇന്ന് വളരെ കരുതലോടെ മുന്നോട്ട് പോകണം. ആരോഗ്യ പ്രശ്നങ്ങളെ അവഗണിക്കരുത്. നിങ്ങളുടെ മനസമാധാനം നഷ്ടപ്പെട്ടേക്കാം.
5/13ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ജീവിതത്തിൽ സന്തോഷം നിറയും. ആഗ്രഹിച്ച പോലെ ജീവിതം മുന്നോട്ട് പോകും.
6/13കന്നി രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ബിസിനസിൽ ഉയർച്ചയുണ്ടാകും. പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിയും.
7/13തുലാം രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളെ നിസാരമാക്കരുത്. ആഗ്രഹിച്ച പോലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കും. ഇന്നത്തെ ദിവസം ഈ രാശികൾക്ക് അനുകൂലമാണ്.
8/13വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. ദാമ്പത്യ ജീവിതവും സന്തോഷകരമായി മുന്നോട്ട് പോകും.
9/13ധനു രാശിക്കാര്‍ക്ക് സാമ്പത്തികപരമായി ഇന്ന് അനുകൂല ദിവസമാണ്. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. കരിയറിലും വലിയ ഉയർച്ചയുണ്ടാകും.
10/13മകരം രാശിക്കാർക്ക് ഇന്ന് ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. ധാരാളം നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.
11/13കുംഭം രാശിക്കാര്‍ക്ക് ഇന്ന് കരിയറിൽ മികച്ച മാറ്റങ്ങളുണ്ടാകും. നേട്ടങ്ങളുടെ ദിവസമായിരിക്കും ഇന്ന് ഇവർക്ക്. ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
12/13മീനം രാശിക്കാർ ഇന്ന് വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകണം. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കണം.
13/13(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.