Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.
1/13മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ അനുകൂലമാണ്. എല്ലാത്തിലും വിജയം നേടാൻ സാധിക്കും. മത്സരങ്ങളിൽ വിജയിക്കും. അംഗീകാരങ്ങൾ നേടും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹിച്ചതൊക്കെ നേടാൻ സാധിക്കും.
2/13ഇടവം രാശിക്കാർ ഇന്ന് അൽപം ശ്രദ്ധിക്കണം. കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ കലഹം ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു.
3/13മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ലതാണ്. ഇവർ ആഗ്രഹിച്ചതൊക്കെ നേടാനാകും. എല്ലാത്തിലും വിജയം നേടാൻ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. അംഗീകാരം നേടാനാകും.
4/13കർക്കടകം രാശിക്കാർക്ക് അനുകൂലമല്ല ദിവസം. എല്ലാത്തിലും തടസം നേരിട്ടേക്കാം. കുടുംബത്തിൽ കലഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.
5/13ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. മത്സരങ്ങളിലും മറ്റും വിജയം ഉറപ്പാണ്. സമൂഹത്തിൽ നിങ്ങൾക്ക് അംഗീകാരം നേടാനാകും. യാത്രകൾ ഗുണം ചെയ്യും.
6/13കന്നി രാശിക്കാർക്കും അനുകൂലമായ ദിവസമാണിന്ന്. എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. ഇവർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമായിരിക്കും. സാമ്പത്തികമായും അനുകൂലമായ ദിവസമാണിന്ന്.
7/13തുലാം രാശിക്കാർക്ക് കുറച്ച് പ്രയാസമേറിയ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കില്ല. എല്ലാത്തിലും തടസമുണ്ടാകാനുള്ള സാധ്യത കാണുന്നു. കുടുംബത്തിൽ കലഹം ഉണ്ടായേക്കാം.
8/13വൃശ്ചികം രാശിക്കാർക്ക് ദിവസം അനുകൂലമല്ല. നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. എല്ലാത്തിലും തടസവും പരാജയവുമാകും ഫലം. അലച്ചിൽ കൂടുകയും ചെലവ് വർധിക്കുകയും ചെയ്യും.
9/13ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. അംഗീകാരം നേടാനാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉല്ലാസ യാത്രകൾ പോകാൻ അവസരമുണ്ടാകും.
10/13മകരം രാശിക്കാർക്ക് കാര്യവിജയം, അംഗീകാരം, മത്സരവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. യാത്രകൾ ജീവിതത്തിൽ ഗുണം ചെയ്യും.
11/13കുംഭം രാശിക്കാർ ഇന്നത്തെ ദിവസം വളരെ ശ്രദ്ധിക്കണം. കാര്യതടസ്സം, നഷ്ടം, എന്നിവയ്ക്ക് സാധ്യതയുണ്ട്. അലച്ചിൽ കൂടാനും ചെലവ് വർധിക്കാനും സാധ്യതയേറുന്നു. മനപ്രയാസമുണ്ടാകും.
12/13മീനം രാശിക്കാർക്ക് ഇന്ന് കാര്യപരാജയമാണ് ഫലം. വലിയ മനഃപ്രയാസത്തിനുള്ള സാധ്യതയുണ്ട്. യാത്രകളിൽ തടസം നേരിട്ടേക്കും.
13/13(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.