ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം. ഇന്നത്തെ സമ്പൂർണ രാശിഫലം.
മേടം രാശിക്കാർ ഇന്നത്തെ ദിവസം കടം വാങ്ങരുത്. വിദ്യാർഥികൾക്ക് പഠനത്തിനായി കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. പഴയ സുഹൃത്തുക്കൾ സഹായിക്കും.
ഇടവം രാശിക്കാർക്ക് തിരക്കേറിയ ദിവസം ആയിരിക്കും. സാമ്പത്തിക ഇടപാടുകളിൽ ലാഭം ഉണ്ടാകും. യാത്രകളിൽ ശ്രദ്ധ പുലർത്തുക.
മിഥുനം രാശിക്കാർക്ക് രോഗാവസ്ഥകൾ വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കുട്ടികൾ വഴി സന്തോഷമുണ്ടാകും.
കർക്കിടക രാശിക്കാർക്ക് കുട്ടികൾ വഴി സന്തോഷമുണ്ടാകും. സ്നേഹവും സഹായവും ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
ചിങ്ങം രാശിക്കാർക്ക് മാനസിക സമ്മർദ്ദം വർധിക്കും. മാതാപിതാക്കളുടെ സഹായം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയോടെ തീരുമാനമെടുക്കുക.
കന്നി രാശിക്കാർക്ക് ജോലികൾ പൂർത്തിയാക്കാനാകും. മാതാപിതാക്കളുടെ പിന്തുണയുണ്ടാകും. അനാവശ്യ ചിലവുകൾ വർധിച്ചേക്കാം.
തുലാം രാശിക്കാർക്ക് സമ്പത്ത് വർധിക്കും. പുതിയ നിക്ഷേപങ്ങൾക്ക് അനുകൂല സമയം. കുടുംബ സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടാകും.
വൃശ്ചികം രാശിക്കാർ ദേഷ്യം നിയന്ത്രിക്കണം. ബിസിനസ് വിപുലീകരിക്കും. നിയമപരമായ കാര്യങ്ങളിൽ വിജയമുണ്ടാകും. തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക.
ധനു രാശിക്കാർ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടും. രാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യമുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും.
മകരം രാശിക്കാർക്ക് വിലയേറിയ സമ്മാനങ്ങൾ ലഭിക്കും. അനാവശ്യ ചിലവുകൾ വർധിക്കും. നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയം.
കുംഭം രാശിക്കാർ ഇന്ന് വിവേകത്തോടെ പെരുമാറും. കുടുംബാംഗങ്ങളിൽ നിന്ന് ചതി നേരിടാൻ സാധ്യത.
മീനം രാശിക്കാർക്ക് കുടുംബത്തിലെ തർക്കങ്ങൾക്ക് പരിഹാരമുണ്ടാകും. സമൂഹത്തിൽ ബഹുമാനം ലഭിക്കും. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)