ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം. 12 രാശിക്കാരുടെയും സമ്പൂർണ രാശിഫലം.
1/12മേടം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. സഹോദരങ്ങളിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷം നിറഞ്ഞ അന്തരീക്ഷം ആയിരിക്കും.
2/12ഇടവം രാശിക്കാർക്ക് ബിസിനസിൽ നേട്ടങ്ങളുണ്ടാകും. വരുമാനം വർധിക്കും. ജോലിയിൽ സ്ഥലംമാറ്റത്തിന് സാധ്യത. കുടുംബത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക.
3/12മിഥുനം രാശിക്കാർക്ക് സമൂഹത്തിൽ നല്ല പേര് ഉണ്ടാകും. ബിസിനസുകാർക്ക് മികച്ച സമയം. വിദ്യാർഥികൾക്ക് പരീക്ഷകളിൽ വിജയമുണ്ടാകും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും.
4/12കർക്കടക രാശിക്കാർക്ക് ഇന്ന് ബിസിനസിൽ വലിയ നേട്ടമുണ്ടാകും. ജോലിയിൽ ശ്രദ്ധ പുലർത്തണം. ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. ബിസിനസ് പങ്കാളിയുമായി തർക്കമുണ്ടാകാം.
5/12ചിങ്ങം രാശിക്കാർക്ക് ഇന്ന് ഗുണദോഷ സമ്മിശ്ര ദിനം ആയിരിക്കും. കുടുംബത്തിൽ ചെറിയ വിഷമതകൾ ഉണ്ടാകാം. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. നിക്ഷേപങ്ങൾക്ക് അനുകൂല സമയമല്ല.
6/12കന്നി രാശിക്കാർ തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് വളരെയധികം ചിന്തിക്കണം. ഇല്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകാൻ വളരെ സാധ്യതയുണ്ട്. വീട്, കട തുടങ്ങിയവ നവീകരിക്കാൻ സാധ്യത.
7/12തുലാം രാശിക്കാർക്ക് ഇന്ന് കഠിനാധ്വാനം വേണ്ടിവരുന്ന ദിവസമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കരുത്. ജോലിയിൽ തടസങ്ങളുണ്ടാകും.
8/12വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഗുണദോഷ സമ്മിശ്ര ദിവസമായിരിക്കും. സുഹൃത്തുക്കളുമായി ആഘോഷങ്ങൾ നടത്തും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും.
9/12ധനു രാശിക്കാർക്ക് കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കും. ജോലിയിൽ ഉത്തരവാദിത്തത്തോടെ പെരുമാറുക.
10/12മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസം ആയിരിക്കും. ബിസിനസ് യാത്രകൾ വേണ്ടിവരും. ഇത് ലാഭം നേടാൻ സഹായിക്കും. നിക്ഷേപം നടത്താൻ അനുകൂല സമയമല്ല. പണം നഷ്ടപ്പെട്ടേക്കും.
11/12കുഭം രാശിക്കാർക്ക് ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും. അതിഥികൾ വീട്ടിൽ സന്ദർശനം നടത്തിയേക്കും. ബിസിനസിൽ വലിയ പുരോഗതിയുണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ പുലർത്തണം.
12/12മീനം രാശിക്കാർക്ക് ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും. ചിലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കണം. ഉത്തരവാദിത്തങ്ങൾ നന്നായി ചെയ്യാൻ ശ്രമിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)