Horoscope Today Wednesday: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം. സമ്പൂർണ രാശിഫലം പരിശോധിക്കാം.
1/12ഇന്ന് മേടം രാശിക്കാർക്ക് അനുകൂലമായ ദിവസമാണ്. സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ശനി, നെപ്റ്റ്യൂൺ, ബുധൻ എന്നിവയെല്ലാം ഇന്ന് മേടം രാശിയെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യ ദിവസം ആണ്. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കാനാകും.
2/12ഇടവം രാശിക്കാർക്ക് സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കാനാകും. വസ്ത്രങ്ങൾ വാങ്ങുന്നതിന് അനുയോജ്യമായ ദിവസം. ശാന്തമായ ദിവസം ആയിരിക്കും.
3/12മിഥുനം രാശിക്കാർക്ക് കായിക വിനോദങ്ങളിൽ താത്പര്യം വർധിക്കും. സൌഹൃദങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കും. സുഹൃത്തുക്കൾക്കൊപ്പം ഇന്ന് സജീവമായിരിക്കും.
4/12കർക്കടകം രാശിക്കാർക്ക് മേലുദ്യോഗസ്ഥരുമായും മാതാപിതാക്കളുമായും ഇന്ന് നല്ല ബന്ധം ആയിരിക്കും. മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ആഗ്രഹിക്കും. പ്രശംസകൾ തേടിയെത്തും.
5/12ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. മാധ്യമരംഗത്തും മരുന്ന്, ഉന്നത വിദ്യാഭ്യാസം എന്നീ രംഗങ്ങളിലും പ്രവർത്തിക്കുന്നവർക്ക് നല്ല ദിവസം. പുതിയ അവസരങ്ങൾ തേടിയെത്തും. യാത്രകൾ ചെയ്യാൻ സാധ്യത.
6/12കന്നി രാശിക്കാർക്ക് പാരമ്പര്യ സ്വത്ത് ലഭിച്ചേക്കും. ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റാൻ ശ്രമിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
7/12തുലാം രാശിക്കാർ ഇന്ന് നേതൃത്വപരമായ കാര്യങ്ങൾ ഏറ്റെടുക്കും. ശക്തമായ വ്യക്തിത്വം ഉണ്ടാകും. കാര്യങ്ങൾ കൃത്യതയോടെ ചെയ്തു തീർക്കാൻ സാധിക്കും. ഉത്തരവാദിത്തങ്ങൾ ഉണ്ടാകും.
8/12വൃശ്ചികം രാശിക്കാർക്ക് ഇന്ന് നിരവധി കാര്യങ്ങൾ പൂർത്തിയാക്കാനാകും. കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കും. പങ്കാളിയുടെ സഹകരണം ഉണ്ടാകും. ഇന്ന് ഭാഗ്യം കാത്തിരിക്കുന്ന ദിവസം ആണ്.
9/12ധനു രാശിക്കാർക്ക് ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും. കായിക വിനോദങ്ങളിൽ ഏർപ്പെടും. സമൂഹിക കാര്യങ്ങളിൽ താത്പര്യം വർധിക്കും. കുട്ടികളോടൊപ്പം സമയം ചിലവഴിക്കും.
10/12മകരം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആണ്. വീട് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് സാധ്യത. മാതാപിതാക്കളുടെ പിന്തുണയുണ്ടാകും. അതിഥികൾ ഉണ്ടാകും.
11/12ബിസിനസുകാർക്ക് ഇന്ന് അനുകൂല ദിവസം. ആശയവിനിമയ ശേഷി വർധിക്കും. യാത്രകൾ ചെയ്യാനാകും. പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരം ഉണ്ടാകും. നല്ല വാർത്തകൾ കേൾക്കാനാകും.
12/12സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും. സാമ്പത്തിക വളർച്ചയ്ക്കായി പ്രവർത്തിക്കും. ആരോഗ്യം ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)