വൃക്കരോഗങ്ങള്‍ ഒഴിവാക്കാന്‍ ആറു ഭക്ഷണ സൂത്രങ്ങള്‍ #WorldKidneyDay

Mar 8, 2018, 08:03 PM IST
1/11

മാര്‍ച്ച് 8 അന്താരാഷ്‌ട്ര വനിതാ ദിനം മാത്രമല്ല, മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ദിനത്തിന്. അന്താരാഷ്‌ട്ര വൃക്ക ദിനമായിക്കൂടി ഇത് ആചരിക്കുന്നു. ആരോഗ്യ സംരക്ഷണത്തില്‍ വൃക്കകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. 

2/11

യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം.

3/11

പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, കൊഴുപ്പിന്‍റെ അളവിലെ വ്യതിയാനങ്ങള്‍ എന്നിവ വൃക്കരോഗങ്ങള്‍ ഉണ്ടാക്കും. ഗൗട്ടുള്ള രോഗികളിലും വൃക്കരോഗങ്ങള്‍ കണ്ടുവരുന്നു. പാരമ്പര്യമായും വൃക്കരോഗങ്ങള്‍ കാണാറുണ്ട്. അണുബാധകള്‍, സാംക്രമിക രോഗങ്ങളായ മലമ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളും വൃക്ക തകരാറിന് ഇടയാക്കുന്നു. 

4/11

വൃക്കകളുടെ സംരക്ഷണത്തിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

 

5/11

1. പഞ്ചസാരയുടെ അളവ് കുറയ്ക്കാം

പ്രോസസ് ചെയ്ത ഭക്ഷണപദാർത്ഥങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. കൂടുതലായി ഇവ ഉള്ളില്‍ ചെല്ലുന്നത് ഹോര്‍മോണ്‍ പ്രശ്നങ്ങളും രക്തസംബന്ധിയായ രോഗങ്ങളും ഉണ്ടാക്കും. തല്‍ഫലമായി പൊണ്ണത്തടിയും വൃക്കരോഗങ്ങളും ഉണ്ടാവാം.

 

6/11

1. പഞ്ചസാരയുടെ അളവ് കുറയ്ക്കാം

പ്രോസസ് ചെയ്ത ഭക്ഷണപദാർത്ഥങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. കൂടുതലായി ഇവ ഉള്ളില്‍ ചെല്ലുന്നത് ഹോര്‍മോണ്‍ പ്രശ്നങ്ങളും രക്തസംബന്ധിയായ രോഗങ്ങളും ഉണ്ടാക്കും. തല്‍ഫലമായി പൊണ്ണത്തടിയും വൃക്കരോഗങ്ങളും ഉണ്ടാവാം.

7/11

2. ശ്രദ്ധിക്കാം, ഫോസ്ഫറസിന്‍റെ അളവ് 

ശരീരത്തില്‍ കൂടുതല്‍ ഫോസ്ഫറസ് എത്തുന്നത് വൃക്കകള്‍ക്ക് അത്ര നല്ലതല്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. സോഫ്റ്റ്‌ ഡ്രിങ്ക്സ്, ചോക്ലേറ്റ്സ്, ടിന്‍ഡ് മില്‍ക്ക്, പ്രോസസ് ചെയ്ത മാംസാഹാരം തുടങ്ങിയവയില്‍ എല്ലാം അനാരോഗ്യകരമായ അളവില്‍ ഫോസ്ഫറസ് അടങ്ങിയിരിക്കുന്നു

8/11

3. വേണ്ടാ, ജങ്ക് ഫുഡ്!

ജങ്ക് ഫുഡ് കൂടുതല്‍ കഴിക്കുന്നത് വൃക്കകള്‍ക്ക് പ്രശ്നമുണ്ടാക്കും. ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍, ചിപ്സ്, പഞ്ചസാര അടങ്ങിയ കുക്കീസ്‌ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് വൃക്കകള്‍ക്ക് നല്ലതാണ്

9/11

4. നന്നായി വെള്ളം കുടിക്കുക

വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കണമെന്നുണ്ടെങ്കില്‍ നന്നായി വെള്ളം കുടിച്ചേ മതിയാവൂ. ശരീരത്തിലെ വിഷാംശങ്ങള്‍ ഒഴുക്കിക്കളയാന്‍ ശരീരത്തിലെ ജലാംശം നന്നായിത്തന്നെ നിലനിര്‍ത്തണം. ദിനവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്.

10/11

5. നിലനിര്‍ത്താം, ശരിയായ രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രക്തക്കുഴലുകള്‍ക്ക് പണിയുണ്ടാക്കും. വൃക്കയിലെ ആര്‍ട്ടറികളെയും ഇത് ബാധിക്കും. ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുകയും ഭാരം കൂടാതെ നോക്കുകയും ചെയ്‌താല്‍ സാധാരണ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താം

11/11

6. മദ്യ ഉപയോഗം കുറയ്ക്കാം 

മറ്റു അവയവങ്ങള്‍ എന്ന പോലെത്തന്നെ വൃക്കകളെയും ബാധിക്കും, മദ്യത്തിന്‍റെ അമിത ഉപയോഗം. മദ്യത്തിന്‍റെ ഉപയോഗം കുറയ്ക്കുന്നതാണ് വൃക്കകളുടെ ശരിയായ ആരോഗ്യത്തിനു നല്ലത്