Chanakya Niti: ബന്ധം അവസാനിപ്പിക്കണോ? വഴികളുണ്ട്..! ചാണക്യൻ പറയുന്നു

Published: Apr 23, 2025, 12:00 PM IST|Updated: Apr 23, 2025, 12:00 PM IST

Chanakya Niti: ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്

ഒരു ബന്ധം അവസാനിപ്പിക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. എത്ര വലിയ ഇഷ്ടമായാലും ചില ബന്ധങ്ങൾ നമുക്ക് കണ്ണീര് മാത്രം സമ്മാനിക്കുന്നതാവാം. അത്തരം ബന്ധങ്ങലിൽ തുടരാതെ ഇരിക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം. ഒരു ബന്ധം അവസാനിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചാണക്യൻ പറയുന്നത്. 

1/5

ആദ്യം വേർപിരിയുന്നതിന് കൃത്യമായ കാരണം വ്യക്തമാക്കാം. അത് സമയോചിതമായ സമയത്ത് അവതരിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

2/5

ഒളിച്ചോടാതെ കൃത്യമായ ആശയവിനിമയം നടത്തുക. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പങ്കാളി എന്തിന് തന്നെ ഉപേക്ഷിച്ചു എന്നറിയാതെ ഇരിക്കുന്നത് ഏറെ വേദനിപ്പിക്കുന്ന കാര്യമാണ്. 

3/5

മൗനമാകാതെ കൃത്യമായി കാര്യങ്ങൾ മനസിലാക്കാൻ ശ്രദ്ധിക്കണം. കാര്യങ്ങളും കാരണങ്ങലും മനസിലാക്കിയ ശേഷം മൗനമാകുന്നതാണ് നല്ലത്. കുറ്റം പറയാതെ പിരിയാൻ ശ്രദ്ധിക്കാം.

4/5

എത്ര വലിയ ഇഷ്ടമാണെങ്കിലും ആ ബന്ധത്തിൽ നിങ്ഹൾക്ക് സമാധാനവും സന്തോഷവും ഇല്ലെങ്കിൽ പിന്നെ അത് മുന്നോട്ട് തുടരുന്നതിൽ യാതൊരു അർഥവുമില്ലെന്ന് തിരിച്ചറിയുക. 

5/5

ബന്ധം പിരിയുക എന്നത് ജയമോ തോൽവിയോ ഒന്നുമല്ല. കാരണം, ഒരു ബന്ധത്തിൻ്റെ യഥാർത്ഥ വിജയം അത് എത്രകാലം നീണ്ടുനിന്നു എന്നതിലല്ല. അത് അങ്ങനെയാണ് അവസാനിച്ചത്. നിങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെടാതെയാണോ അവസാനിപ്പിച്ചത് എന്നത് മാത്രമാണ്.