Bengali Style Egg Curry: നിമിഷനേരം കൊണ്ട് തയാറാക്കാം; ഈസിയാണ് ഈ ബം​ഗാളി സ്റ്റൈൽ മുട്ടക്കറി

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ടക്കറി. മുട്ടക്കറി കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. 

 

പല സ്റ്റൈലിൽ നമുക്ക് മുട്ടക്കറി ഉണ്ടാക്കാവുന്നതാണ്. ഇന്ന് ബം​ഗാളി സ്റ്റൈൽ മുട്ടക്കറിയുണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?

 

1 /7

ബം​ഗാളി സ്റ്റൈൽ മുട്ടക്കറി ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ആവശ്യമായ മുട്ടയെടുത്ത് പുഴുങ്ങുക. 8-10 മിനിറ്റ് നേരം ഇത് തിളപ്പിക്കണം. ശേഷം തണുത്ത വെള്ളം ഒഴിച്ച് വക്കുക. ചൂട് മാറിയ ശേഷം തോട് കളഞ്ഞെടുക്കാം.  

2 /7

അടുത്തതായി ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി അതിലേക്ക് വഴനയില (Bay Leaf), കറുവപ്പട്ട, ഏലയ്ക്ക, ​ഗ്രാമ്പൂ എന്നിവ ചേർക്കുക. കുറച്ച് നേരം ഇത് വഴറ്റണം.  

3 /7

ശേഷം സവാള അരിഞ്ഞത് ചേർത്ത് ​ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ വഴറ്റുക. തുടർന്ന് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് അതിന്റെ പച്ച മണം മാറുന്നത് വരെ വഴറ്റണം.   

4 /7

ഇതുകഴിഞ്ഞ് തക്കാളി ചേർത്ത് അത് സോഫ്റ്റ് ആകുന്നത് വരെ വഴറ്റണം. തുടർന്ന് മഞ്ഞൾപ്പൊടി, ജീരകം, മല്ലിപ്പൊടി എന്നിവ ചേർത്ത് എണ്ണ വിട്ട് വരുന്നത് വരെ നന്നായി ഇളക്കുക.  

5 /7

ശേഷം ഉരുളങ്ങക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർക്കാം. ഇത് ഓപ്ഷണൽ ആണ്. വേണമെങ്കിൽ മാത്രം ചേർത്താൽ മതി. ഉപ്പും വെള്ളവും ചേർക്ക് നന്നായി വേവിക്കുക.  

6 /7

2 കപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച ശേഷം 5-7 മിനിറ്റ് നേരം വേവിക്കുക. ഈ സമയം തീ കുറച്ച് വയ്ക്കണം.  

7 /7

ഇനി പുഴുങ്ങിവെച്ച മുട്ട ഇതിലേക്ക് ചേർക്കാവുന്നതാണ്. 5 മിനിറ്റ് നേരം ഇത് കുക്ക് ചെയ്ത ശേഷം അൽപം ​ഗരം മസാലയും മല്ലിയിലയും ഇതിലേക്ക് ചേർക്കാവുന്നതാണ്.

You May Like

Sponsored by Taboola