രുചികരമായ മുട്ട ടോസ്റ്റ് തയാറാക്കാം
നാല് മുട്ട തിളച്ച വെള്ളത്തിൽ പുഴുങ്ങി മാറ്റി വെക്കുക.
ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് 8 വെളുത്തുള്ളി ചതച്ചത്, അൽപം കടുക്, ജീരകം, കറിവെപ്പില എന്നിവ ചേർക്കുക.
ഇതിലേക്ക് ഒരു സവാള ചെറിയ കഷണങ്ങളായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം.
സവാള മൂത്ത് കഴിയുമ്പോൾ, ഇതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, 1 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ കുരുമുളക് പൊടി, 1 ടീസ്പൂൺ മുളക്പൊടി, 1 ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് വേവിക്കുക.
തക്കാളി വെന്ത ശേഷം ഇതിലേക്ക് പുഴുങ്ങി മാറ്റി വെച്ച മുട്ട ചേർത്ത് ഇളക്കുക. മുട്ട റോസ്റ്റ് റെഡി.