പോഹ തയാറാക്കുന്ന വിധം.
1.5 കപ്പ് പോഹ കഴുകി എടുക്കുക. അധികം കഴുകിയാൽ കുഴഞ്ഞുപോകും.
ശേഷം, ¼ ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ പഞ്ചസാര (ആവശ്യമെങ്കിൽ), ആവശ്യാനുസരണം ഉപ്പ് എന്നി ചേർത്ത് മിക്സ് ചെയ്യുക.
2 ടേബിൾസ്പൂൺ നിലക്കടല പാനിൽ വറുത്ത് എടുക്കുക. ശേഷം മാറ്റി വെക്കുക.
ഒരു ഇടത്തരം ഉരുളക്കിഴങ്ങ് അരിഞ്ഞ് പാനിൽ എണ്ണ ചൂടാക്കി വഴറ്റി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം. ശേഷം, സ്വർണ്ണ നിറമാകുന്നത് വരെ ഇളക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് അൽപം കടുകും, ജീരകവും ചേർക്കുക. കടുക് പൊട്ടിയ ശേഷം ഉള്ളി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക.
ഇതിലേക്ക് അൽപം കറിവേപ്പിലയും, മാറ്റി വെച്ച കടലയും ചേർക്കാം. ഇതിലേക്ക് പോഹയും ചേർക്കുക. ശേഷം നന്നായി ഇളക്കി 2 മിനിട്ട് വെക്കുക. ശേഷം മാറ്റിവെച്ച ഉരുളക്കിഴങ്ങ് ചേർക്കാം. പോഹ തയാർ...