ഉപ്പുമാവ് റെസിപ്പി
ഒരു നോൺസ്റ്റിക്ക് പാനിൽ 1 കപ്പ് റവ വറുക്കുക. സ്വർണ്ണ നിറമാകുമ്പോൾ മാറ്റിവെക്കാം.
ഒരു പാനിൽ അൽപം എണ്ണയോ, നെയ്യോ ഒഴിക്കു. ഇതിലേക്ക് അൽപം കടുകും, പരിപ്പും, ജീരകവും, കശുവണ്ടിയും ചേർത്ത് ഇളക്കുക.
ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി, പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക.
ശേഷം, ഇതിലേക്ക് 2.5 കപ്പ് വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർക്കാം.
വെള്ളം തിളച്ച ശേഷം ഇതിലേക്ക് വറുത്ത് മാറ്റിവെച്ച റവ ചേർക്കുക. വെള്ളം വറ്റുന്നത് വരെ ഇളക്കുക... ഉപ്പുമാവ് റെഡി