Authentic Angamaly Manga Curry: 30 മിനിറ്റിനുള്ളിൽ തയ്യാറാക്കാം; നാടൻ അങ്കമാലി മാങ്ങാക്കറി റെസിപ്പി

Traditional Angamaly Manga Curry: അങ്കമാലി മാങ്ങാക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാം.

  • Dec 04, 2025, 04:23 PM IST
1 /6

നിരവധി ആരാധകരുള്ള ഒരു രുചിയാണ് അങ്കമാലി മാങ്ങാക്കറി. അങ്കമാലിയിൽ കല്യാണത്തിന്  വിളമ്പുന്ന മാങ്ങാക്കറിക്ക് വൻ ഡിമാൻഡാണ്. നാടൻ രീതിയിൽ അങ്കമാലി മാങ്ങാക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാം.

2 /6

ആദ്യം മാങ്ങ ഇടത്തരം വലുപ്പമുള്ള കഷ്ണങ്ങളായി നീളത്തിൽ മുറിച്ച് മഞ്ഞൾപൊടിയും ഉപ്പും വിനാഗിരിയും ചേർത്ത് മാറ്റിവയ്ക്കുക. അര മണിക്കൂറിന് ശേഷം ഇത് പാകം ചെയ്യാം. ഇതിനായി മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവ അൽപം ചൂട് വെള്ളത്തിൽ മിക്സ് ചെയ്ത് വയ്ക്കുക.

3 /6

ഇതിന് ശേഷം ഉള്ളി, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ വെളിച്ചെണ്ണയും ചേർത്ത് തിരുമ്മുക. സവാളയിലെയും ഉള്ളിയിലെയും നീര് പുറത്ത് വരുന്ന വിധത്തിൽ തിരുമ്മണം.

4 /6

നേരത്തെ തയ്യാറാക്കിയ പൊടികളുടെ പേസ്റ്റ് ഇതിലേക്ക് ചേർക്കുക. ഇത് നന്നായി യോജിപ്പിക്കുക. ഇതിന് ശേഷം തേങ്ങാപ്പാൽ ചേർത്ത് വേവിക്കുക. രണ്ടാം പാൽ ചേർത്താണ് വേവിക്കേണ്ടത്.

5 /6

മാങ്ങ വെന്തതിന് ശേഷം ഒന്നാം പാൽ ചേർത്ത് ഇളക്കുക. ഇത് തിളപ്പിക്കരുത്. ചൂടാകുമ്പോൾ തീ അണയ്ക്കുക.

6 /6

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണയൊഴിച്ച് വെളിച്ചെണ്ണ ചൂടാകുമ്പോൾ വറ്റൽ മുളക്, കനംകുറച്ച് അരിഞ്ഞ ചെറിയുള്ളി, കറിവേപ്പില എന്നിവ വഴറ്റി കറിയിലേക്ക് ചേർക്കുക. തയ്യാറാക്കി പിറ്റേ ദിവസം ഉപയോഗിച്ചാൽ കൂടുതൽ രുചികരമാണ്.

You May Like

Sponsored by Taboola