പരിപ്പ് കറി റെസിപ്പി
ഒരു കുക്കറിൽ 1 കപ്പ് പരിപ്പ് കഴുകി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കാൻ വെക്കുക(2 വിസിൽ മതി).
ഒരു ചീന ചട്ടിയിൽ അൽപം എണ്ണ ചേർത്ത് കടുക് പൊട്ടിക്കുക. ശേഷം 2 വറ്റൽ മുളകും, കറിവേപ്പിലയും ചേർക്കുക.
മുളക് മൂത്ത ശേഷം ഇതിവലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. സ്വർണ്ണ നിറമാകുന്നത് വരെ ഇടക്ക് ഇളക്കി കൊടുക്കുക.
ശേഷം ഇതിലേക്ക് 1 തക്കാളി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇതിലേക്ക് ആവശ്യമായ ഉപ്പ്, 1/2 ടീസ്പൂണ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ മുളക്പൊടി എന്നിവ ചേർത്ത് ഇളക്കുക. മൂടിവെച്ച് വേവിക്കുക.
തക്കാളി വെന്ത ശേഷം വേവിച്ച് മാറ്റിവെച്ച പരിപ്പ് വെള്ളത്തോട് കൂടി ചട്ടിയിൽ ഒഴിക്കുക. തിളച്ച ശേഷം നിർത്തിവെക്കാം...പരിപ്പ് കറി റെഡി.