Relationship: ഈ ശീലങ്ങളുണ്ടെങ്കിൽ ഇന്ന് തന്നെ മാറ്റിക്കോളൂ; പെൺകുട്ടകൾക്ക് ഇഷ്ടമേയല്ല!

Thu, 13 Jun 2024-6:01 pm,

ആത്മപ്രശംസ: സ്വയം പുകഴ്ത്തുന്ന പുരുഷന്മാരെ പെൺകുട്ടികൾക്ക് തീരെ ഇഷ്ടമല്ല. സ്വന്തം കാര്യങ്ങളെ കുറിച്ച് മാത്രം സംസാരിക്കുകയും മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ആൺകുട്ടികളെ പെൺകുട്ടികൾ ഇഷ്ടപ്പെടാൻ താത്പ്പര്യപ്പെടില്ല.

 

നിയന്ത്രണങ്ങൾ: എല്ലാം താൻ ആ​ഗ്രഹിക്കുന്ന പോലെ നടക്കണമെന്നും പങ്കാളിയെ നിയന്ത്രിക്കണമെന്നും ആഗ്രഹിക്കുന്ന പുരുഷന്മാരെ പെൺകുട്ടികൾക്ക് ഇഷ്ടമല്ല. വ്യക്തി സ്വാതന്ത്ര്യം നൽകാത്തവരെ പെൺകുട്ടികൾ ഇഷ്ടപ്പെടില്ല.

 

ചെറിയ കാര്യങ്ങളിൽ നാടകം കളിക്കുക: എല്ലാ ചെറിയ കാര്യങ്ങളിലും ഒഴികഴിവ് പറയുകയും നാടകം കളിക്കുകയും ചെയ്യുന്ന ആൺകുട്ടികളെ പെൺകുട്ടികൾക്ക് ഇഷ്ടമല്ല. പെൺകുട്ടികൾ അത്തരം പുരുഷന്മാരിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കും.

 

മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുക: മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്ന ആൺകുട്ടികൾ ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുന്നു. ഒരു പെൺകുട്ടിയും അത്തരം ആൺകുട്ടികളെ ഇഷ്ടപ്പെടുന്നില്ല. 

 

കള്ളം പറയുക: സ്വന്തം തെറ്റുകൾ മറയ്ക്കാൻ ഒന്നിനുപുറകെ ഒന്നായി നുണകൾ പറയുന്ന പുരുഷന്മാരെ പെൺകുട്ടികൾക്ക് ഒട്ടും ഇഷ്ടമല്ല. 

 

അഭിനന്ദിക്കാത്തവർ: നല്ല കാര്യങ്ങൾക്ക് അഭിനന്ദിക്കാത്ത ആൺകുട്ടികളെ പെൺകുട്ടികൾക്ക് പൊതുവെ ഇഷ്ടമല്ല. എല്ലാ കാര്യങ്ങളിലും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ആൺകുട്ടികളെയാണ് പെൺകുട്ടികൾ ഇഷ്ടപ്പെടുന്നത്. നിങ്ങൾക്കും ഈ ശീലങ്ങൾ ഉണ്ടെങ്കിൽ അവ ഇപ്പോൾ തന്നെ മാറ്റുക അല്ലെങ്കിൽ നിങ്ങളുടെ പങ്കാളി നിങ്ങളെ ഉപേക്ഷിച്ചേക്കാം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link