തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിനെ സംരക്ഷിക്കുകയും കാലക്രമേണ ഓർമ്മയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് എന്നിവയാൽ സമ്പന്നമാണ് മത്തങ്ങയുടെ വിത്തുകൾ. ദിവസം കവിക്കുകയാണെങ്കിൽ കാലക്രമേണ ഓർമ്മ ശക്തി വർധിക്കാൻ സഹായിക്കുന്നു.
മഞ്ഞൾപ്പൊടിയിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് വിഷാദ രോഗങ്ങളെ ചെറുക്കുന്നു.
തലച്ചോറിന്റെ വികാസത്തിനും ചിന്താശേഷിക്കും ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് കൊഴുപ്പുള്ള മത്സ്യം.
ബ്രോക്കോളിയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ കെ യും അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിനെ പോഷിപ്പിക്കാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.