IPL 2025 Final: ഇവരെ സൂക്ഷിക്കുക.... കളി അടിമുടി മാറ്റും! ഒപ്പത്തിനൊപ്പം ആര്‍സിബിയും പഞ്ചാബും

IPL 2025 Final: ബാംഗ്ലൂർ ആയാലും പഞ്ചാബ് ആയാലും ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ല. എന്നാൽ കിരീടം സ്വന്തമാക്കാൻ ശേഷിയുള്ള താരങ്ങൾ ഇരുടീമുകളിലും ഉണ്ട്.

1 /7

ഐപിഎല്‍ 2025 ന്റെ ഫൈനലില്‍ ആര് ജയിക്കും ആര് തോല്‍ക്കും എന്ന് പറയാന്‍ ആകാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ആര്‍സിബി ആണെങ്കിലും പഞ്ചാബ് കിങ്‌സ് ഇലവന്‍ ആണെങ്കിലും തീപ്പൊരി ഫോമില്‍ ആണുള്ളത്. രണ്ട് ടീമില്‍ ആണെങ്കിലും, കളിയുടെ ഗതിമാറ്റാന്‍ ശേഷിയുള്ള ഒരുപിടി താരങ്ങളും ഉണ്ട്. അവര്‍ ആരൊക്കെ എന്ന് നോക്കാം...

2 /7

വിരാട് കോലി: ഈ സീസണില്‍ മികച്ച, സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന താരമാണ് ആര്‍സിബിയുടെ വിരാട് കോലി. ഇതുവരെ ഈ സീസണില്‍ എട്ട് അര്‍ദ്ധ സെഞ്ചുറികള്‍ കോലിയുടെ അക്കൗണ്ടില്‍ ഉണ്ട്. ഓറഞ്ച് ക്യാപ്പ് ടേബിളില്‍ ഇനി അവശേഷിക്കുന്ന താരങ്ങളില്‍ ഒരാളും കോലി തന്നെ. 14 കളികളില്‍ നിന്നായി 614 റണ്‍സ് ആണ് കോലി ഈ സീസണില്‍ സ്വന്തമാക്കിയിരിക്കുന്നത്. നിര്‍ണായക ഘട്ടങ്ങളില്‍ ഒരു തീപ്പന്തമായി മാറാനുള്ള കോലിയുടെ ശേഷി കൂടി ഫൈനലില്‍ പരിഗണക്കപ്പെടും.

3 /7

ശ്രേയസ് അയ്യര്‍: പഞ്ചാബിന്റെ ക്യാപ്റ്റന്‍ ആയ ശ്രേയസ് അയ്യര്‍ ഈ സീസണിലെ മികച്ച കളിക്കാരന്‍ മാത്രമല്ല, മികച്ച ക്യാപ്റ്റന്‍ കൂടിയാണ്. മുംബൈയുമായുള്ള എലിമിനേറ്റര്‍ മാച്ചില്‍ അത് എല്ലാവരും കാണുകയും ചെയ്തു. 16 കളികളില്‍ നിന്നായി 603 റമ്#സ് നേടിയ അയ്യര്‍, ഈ സീസണിലെ പഞ്ചാബിന്റെ ടോക് സ്‌കോറര്‍ കൂടിയാണ്. ഈ സീസണില്‍ ആറ് അര്‍ദ്ധ സെഞ്ചുറികളാണ് അയ്യരുടെ അക്കൗണ്ടിലുള്ളത്.

4 /7

ഫില്‍ സാള്‍ട്ട്: ഇംഗ്ലണ്ട് താരമായ ഫില്‍ സാള്‍ട്ട് ഇത്തവണ റോയല്‍സിന്റെ തുറുപ്പ് ചീട്ടുകളില്‍ ഒന്നാണ്. ഓപ്പണിങ് ഇറങ്ങി, മികച്ച തുടക്കം നല്‍കാന്‍ ഫില്‍ സാള്‍ട്ടിന് സാധിക്കും. ഈ സീസണില്‍ നാല് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള സാള്‍ട്ട് 12 കളില്‍ നിന്നായി 387 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.  

5 /7

പ്രഭ്‌സിമ്രാന്‍ സിങ്: പഞ്ചാബ് കിങ്‌സ് ഇലവന്റെ കളിയുടെ ഗതി തീരുമാനിക്കാന്‍ ശേഷിയുള്ള താരമാണ് പ്രഭ്‌സിമ്രാന്‍ സിങ്. മികച്ച ഓപ്പണര്‍. ഈ സീസണില്‍ ഇതുവരെ 523 റണ്‍സ്. അതില്‍ നാല് അര്‍ദ്ധ സെഞ്ചുറികളും. ഭയമേതുമില്ലാതെ, ഏത് ബൗളറേയും ആക്രമിക്കാനുള്ള ശേഷിയാണ് പ്രഭ്‌സിമ്രാനെ വ്യത്യസ്തനാക്കുന്നത്.

6 /7

അര്‍ഷ്ദീപ് സിങ്: ബൗളിങ്ങില്‍ പഞ്ചാബിന്റെ തുറുപ്പ് ചീട്ടാണ് അര്‍ഷ്ദീപ് സിങ്. ഈ സീസണില്‍ 16 കളില്‍ നിന്ന് 18 വിക്കറ്റുകള്‍ സ്വന്തമാക്കി. ആദ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും തീപ്പൊരിയായി മാറാനുള്ള ശേഷിയാണ് അര്‍ഷ്ദീപ് സിങിന്റെ പ്രത്യേകത.  

7 /7

ജോഷ് ഹേസല്‍വുഡ്: ഓസ്‌ട്രേലിയന്‍ ബൗളര്‍ ആയ ജോഷ് ഹേസല്‍വുഡ് ആണ് ആര്‍സിബിയുടെ മിന്നും ബൗളര്‍. വെറും 11 കളികളാണ് ഈ സീസണില്‍ ഹേസല്‍വുഡ് കളിച്ചത്. അതില്‍ നിന്ന് 21 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.   

You May Like

Sponsored by Taboola