ഇന്നത്തെ നിങ്ങളുടെ പ്രണയരാശി അറിയാം
ഇന്നത്തെ നിങ്ങളുടെ പ്രണയരാശി അറിയാം
1/12മേടം: നിങ്ങളുടെ ഓരോ വാക്കുകളും പങ്കാളിയെ മാനസികമായി വേദനിപ്പിക്കുന്നു. അതിനാൽ പങ്കാളിയോട് സൌമ്യമായി പെരുമാറുക. വിവാഹം കഴിഞ്ഞവർക്ക് സന്താന സുഖം ഉടനെ ഉണ്ടാകും. പങ്കാളിയുമായി വഴക്കിട്ടു നിൽക്കുന്നവർ ഒന്നിക്കും.
2/12ഇടവം: പങ്കാളി ഇല്ലാത്തവർ ഉടനെ ബന്ധത്തിൽ ഏർപ്പെടാൻ സാധ്യത ഏറെയാണ്. സൌഹൃദം പോകുമോ എന്ന ഭയം വേണ്ട, ഇഷ്ടം തുറന്ന് പറയാൻ നല്ല സമയമാണിത്. വിവാഹിതർ പങ്കാളിയുമൊത്ത് യാത്ര പോകാൻ ശ്രമിക്കുക. സ്നേഹം മനസ്സിൽ മാത്രം ഉണ്ടായാൽ പോരാ, പുറത്ത് കാണിക്കാൻ ശ്രമിക്കുക.
3/12മിഥുനം: കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം പങ്കാളിയുമായി അകലാൻ സാധ്യത ഏറെയാണ്. പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുക. മോശം സമയത്തിൽ നിങ്ങളോടൊപ്പം നിങ്ങളുടെ പങ്കാളി മാത്രമേ കൂടെ ഉണ്ടാകൂ എന്ന് ഓർമ്മിക്കുക.
4/12കർക്കിടകം: നിങ്ങളുടെ ഇഷ്ടം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ ശ്രമിക്കുക. എല്ലാ കാര്യങ്ങളും നിങ്ങളുടെ ഇഷ്ട്ത്തിന് തീരുമാനിക്കാതെ പങ്കാളിയുടെ അഭിപ്രായം കൂടി ചോദിക്കുക. ഇതു വഴി നിങ്ങളുടെ ഇടയിലെ പ്രശ്നങ്ങൾ തീരുന്നതായിരിക്കും.
5/12ചിങ്ങം: പങ്കാളിയെ പൂർണ്ണമായും മനസിലാക്കി എന്ന് സ്വയം വിശ്വസിക്കാതെ പങ്കാളിക്ക് മനസ്സ് തുറക്കാൻ അവസരം നൽകുക.സ്നേഹം മനസ്സിൽ മാത്രം ഉണ്ടായാൽ പോരാ, പുറത്ത് കാണിക്കാൻ ശ്രമിക്കുക. പങ്കാളി ഇല്ലാത്തവർ ഉടനെ ബന്ധത്തിൽ ഏർപ്പെടാൻ സാധ്യത ഏറെയാണ്.
6/12കന്നി: മനസ്സിന് ഇഷ്ടമല്ലാത്ത കാര്യങ്ങൾ പങ്കാളി നിർബന്ധിക്കുകയാണെങ്കിൽ പോലും ഒഴിവാക്കുക. പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കുക. മാനസിക പിരിമുറുക്കം നേരിടുന്ന ബന്ധത്തിൽ നിന്നും വിട്ട് നിൽക്കുക.
7/12തുലാം: എന്തിനോടും യെസ് പറയുന്നതിന് മുൻപ് നിങ്ങൾ ഒന്നുകൂടി ആലോചിക്കുക. സമ്മർദ്ദങ്ങൾ നേരിടാം, ഇരുവരും പരസ്പര സ്നേഹത്തിൽ വിശ്വസിച്ച് പ്രശ്നങ്ങൾ തരണം ചെയ്യുക.
8/12വൃശ്ചികം:പങ്കാളി നിങ്ങളുടെ നിയന്ത്രണത്തിലാകണം എന്ന ചിന്ത ഒഴിവാക്കുക. പങ്കാളിക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ ശ്രമിക്കുക. പരസ്പരം മനസ്സ് തുറന്ന് സംസാരിക്കുക, നിങ്ങളുടെ ബന്ധത്തിൻ്റെ ആഴം വർധിക്കും.
9/12ധനു:പ്രണയവുമായ് ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളിയുമായ് മാനസികമായി കൂടുതൽ അടുക്കും.പങ്കാളിയുമായ് കൂടുതൽ സമയം ചെലവിടാനും അടുക്കാനും ശ്രമിക്കുക. ദൂരെയാത്ര പോകാൻ നല്ല സമയമാണ്.
10/12മകരം:നിങ്ങൾക്ക് പങ്കാളിയോട് യഥാർത്ഥ പ്രണയം ഇല്ലെങ്കിൽ ബന്ധത്തിൽ നിന്ന് പിൻമാറുന്നതാണ് ഉചിതം. മറ്റൊരാളുടെ സ്നേഹത്തിനും സമയത്തിനും വേണ്ടി ഒരിക്കലും യാചിക്കരുത്. പങ്കാളിയെ വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കുക.
11/12കുംഭം:വാക്ക്കൊണ്ടോ പ്രവർത്തികൊണ്ടോ പങ്കാളിയെ വേദനിപ്പിക്കാതിരിക്കുക. പങ്കാളിക്ക് വൈകാരികമായ അടുപ്പം ഉണ്ടോ എന്ന് അറിഞ്ഞ ശേഷം മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കാവു. പതിവ് കൂടിക്കാഴ്ചകൾ ബന്ധത്തിൻ്റെ ആഴം വർധിക്കാൻ കാരണമാകും.
12/12മീനം: വാക്കുകളിൽ ഒരിക്കലും മയങ്ങി പോകരുത്. പങ്കാളിക്ക് മാനസികമായി നിങ്ങളോട് അടുപ്പം ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ നിങ്ങൾ വഞ്ചിക്കപ്പെടാൻ സാധ്യത ഏറെയാണ്.