Most Beautiful Women In The World: ലോകത്തിലെ ഏറ്റവും സുന്ദരികളുള്ള രാജ്യങ്ങള്‍.... 'നമ്മളില്ലേ....'! ആദ്യ പത്തില്‍ ഇന്ത്യ ഇല്ലേയില്ല...

Published: Jul 18, 2025, 12:15 PM IST|Updated: Jul 18, 2025, 12:15 PM IST

Most Beautiful Women In The World: ലോകത്തിലെ സുന്ദരിമാരുടെ കാര്യത്തിൽ ആദ്യത്തെ പത്ത് രാജ്യങ്ങളിൽ ഇന്ത്യ ഇല്ല എന്നാണ് റെഡ്ഡിറ്റ് സർവ്വേ പറയുന്നത്...

Most Beautiful Women In The World1/11

Most Beautiful Women In The World

സൗന്ദര്യം വ്യക്തികള്‍ക്കനുസരിച്ചാണ്. ഒരാളുടെ സൗന്ദര്യ ബോധം ആയിരിക്കില്ല മറ്റൊരാള്‍ക്ക്. എന്നിരുന്നാലും ആധുനിക ലോകത്ത് സൗന്ദര്യത്തിന് ചില മാനദണ്ഡങ്ങളൊക്കെ ചിലര്‍ ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളുള്ള രാജ്യങ്ങള്‍ ഏതൊക്കെ എന്ന് നോക്കിയാലോ... എന്തായാലും ഇന്ത്യ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇല്ലേയില്ല. റെഡ്ഡിറ്റ് യൂസര്‍മാരില്‍ നടത്തിയ സര്‍വ്വേ പ്രകാരം ആ രാജ്യങ്ങളൊന്ന് നോക്കാം...

 

Most Beautiful Women In The World2/11

കൊളംബിയ (Columbia)

കൊളംബിയ (Columbia): റെഡ്ഡിറ്റിന്റെ സര്‍വ്വേയില്‍ ഏറ്റവും അധികം വോട്ട് ലഭിച്ചത് കൊളംബിയയ്ക്കാണ്. സൗത്ത് അമേരിക്കന്‍ രാജ്യമാണിത്. കൊളംബിയന്‍ സുന്ദരിമാര്‍ ലോകം മുഴുവന്‍ ആരാധകരുള്ളവരാണ്. സോഫിയ വെര്‍ഗാരയെപോലുള്ള അഭിനേത്രികളുടെ നാടുകൂടിയാണ് കൊളംബിയ.

Most Beautiful Women In The World3/11

പോളണ്ട് (Poland)

പോളണ്ട് (Poland): പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത് എന്നൊക്കെ സിനിമയില്‍ പറയാം. എന്നാല്‍ റെഡ്ഡിറ്റ് സര്‍വ്വേയില്‍ സുന്ദരിമാരുടെ കാര്യത്തില്‍ കൊളംബിയയ്ക്ക് തൊട്ടുപിറകില്‍ പോളണ്ട് ആണ്. 'ഫുള്ളര്‍ ലിപ്‌സ് (Puller Lips)', 'ഹൈ ചീക്ക് ബോണ്‍സ് (High Cheek Bones)' എന്നിവയാണത്രെ ഇവരുടെ പ്രധാന സൗന്ദര്യ ആകര്‍ഷണം.

Most Beautiful Women In The World4/11

ഗ്രീസ് (Greece)

ഗ്രീസ് (Greece): യവന സുന്ദരിമാരെ കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. അപ്പോള്‍ സ്വാഭാവികമായും ഗ്രീക്ക് സുന്ദരികള്‍ പട്ടികയില്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളു. സര്‍വ്വേയില്‍ മൂന്നാം സ്ഥാനമാണ് ഇവര്‍ക്ക്. മറ്റ് പല രാജ്യങ്ങളേക്കാളും സുന്ദരികളുള്ള രാജ്യം എന്ന വിശേഷണവും ഗ്രീസിനുണ്ട്.

 Most Beautiful Women In The World5/11

റഷ്യ (Russia)

റഷ്യ (Russia): യൂറോപ്പിലും ഏഷ്യയിലും പരന്നുകിടക്കുന്ന വിശാലമായ രാജ്യമാണ് റഷ്യ. റഷ്യന്‍ ചാരസുന്ദരിമാര്‍ ഒരുകാലത്ത് ഹോളിവുഡ് സിനിമകളിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു. റെഡ്ഡിറ്റ് സര്‍വ്വേയില്‍ റഷ്യന്‍ സുന്ദരികളാണ് നാലാം സ്ഥാനത്ത്. 

 Most Beautiful Women In The World6/11

ചെക്ക് റിപ്പബ്ലിക് (Czech Republic)

ചെക്ക് റിപ്പബ്ലിക് (Czech Republic): ഒരു ബൊഹീമിയന്‍ ഗാനം പോലെ എന്നൊക്കെ കേട്ടിട്ടില്ലേ... ചരിത്രപരമായ ചെക്ക് റിപ്പബ്ലിക്കിനെ ബൊഹീമിയ എന്നാണ് വിളിക്കുന്നത്. വൈവിധ്യമാണ് ചെക്ക് സുന്ദരികളുടെ പ്രത്യേകത എന്നാണ് റെഡ്ഡിറ്റ് യൂസര്‍മാര്‍ പറയുന്നത്. സര്‍വ്വേയില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക്.

Most Beautiful Women In The World7/11

സ്വീഡന്‍ (Sweden)

സ്വീഡന്‍ (Sweden): മനുഷ്യാവകാശങ്ങള്‍ക്ക് പേരുകേട്ട സ്‌കാന്‍ഡിനേവിയന്‍ രാജ്യമാണ് സ്വീഡന്‍. സുന്ദരികളുടെ കാര്യത്തിലും മോശമല്ല. റെഡ്ഡിറ്റ് സര്‍വ്വേയില്‍ ആറാം സ്ഥാനമാണ് ഇവര്‍ക്ക്.

 Most Beautiful Women In The World8/11

ഐസ് ലാന്‍ഡ് (Iceland)

ഐസ് ലാന്‍ഡ് (Iceland): ഐസ് ലാന്‍ഡ് ഒരു നോര്‍ഡിക് രാജ്യമാണ്. ഭ്രമിപ്പിക്കുന്ന ഭൂപ്രകൃതിയുള്ള ഒരു മനോഹര രാജ്യം. ഈ ഭ്രമിപ്പിക്കുന്ന സൗന്ദര്യം അവിടത്തെ സ്ത്രീകള്‍ക്കും ഉണ്ട്. സര്‍വ്വേയില്‍ ഏഴാം സ്ഥാനത്തിന് അര്‍ഹമായിരിക്കുന്നത് ഐസ് ലാന്‍ഡ് ആണ്.

Most Beautiful Women In The World9/11

അമേരിക്ക (United States of America)

അമേരിക്ക (United States of America): അമേരിക്ക ഇല്ലാതെ ഈ പട്ടിക പൂര്‍ത്തിയാകുമോ എന്ന് പലരും ആദ്യമേ ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ പട്ടികയില്‍ എട്ടാം സ്ഥാനം മാത്രമാണ് ലോകപോലീസിനുള്ളത്.

 Most Beautiful Women In The World10/11

ബ്രസീല്‍ (Brazil)

ബ്രസീല്‍ (Brazil): ഫുട്‌ബോളിന്റെ നാട് എന്നായിരിക്കും ബ്രസീലിനെ കുറിച്ച് ആദ്യം മനസ്സിലേക്ക് വരിക. എന്നാല്‍ സുന്ദരികളായ സ്ത്രീകളുടെ കാര്യത്തിലും ബ്രസീല്‍ പിറകിലല്ല. റെഡ്ഡിറ്റ് സര്‍വ്വേയില്‍ ഒമ്പതാം സ്ഥാനം ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിനാണ്.

 Most Beautiful Women In The World11/11

ജപ്പാന്‍ (Japan)

ജപ്പാന്‍ (Japan): ഇത്രയും നീണ്ട പട്ടികയില്‍ ഒരു ഏഷ്യന്‍ രാജ്യം പോലും ഇല്ലേ എന്ന് അത്ഭുതപ്പെടേണ്ടതില്ല. പത്താം സ്ഥാനത്ത് ജപ്പാന്‍ ആണുള്ളത്. ജാപ്പനീസ് സുന്ദരികളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.