കന്നി രാശിക്കാർക്ക് കരിയറിൽ പുരോഗതി കൈവരിക്കാൻ സാധിക്കുന്ന കാലയളവാണിത്. ഇക്കൂട്ടർക്ക് ഇവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്ന സമയമാണിത്. തൊഴിലിൽ നേട്ടങ്ങളുണ്ടാകും. പ്രമോഷൻ, ശമ്പളവർധനവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിൽ ലാഭം നേടാൻ കഴിയും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും.