Jupiter Transit 2025: വ്യാഴം രോഹിണി നക്ഷത്രത്തിൽ; 2025ൽ ഈ രാശിക്കാർക്ക് ലഭിക്കും ധനവും പ്രശസ്തിയും
വേദ ജ്യോതിഷപ്രകാരം, വ്യാഴം രോഹിണി നക്ഷത്രത്തിൽ തുടരുന്നത് ചില രാശിക്കാർക്ക് 2025ൽ വലിയ ഭാഗ്യം കൊണ്ടുവരും. ഇർക്ക് സമ്പത്തും ഐശ്വര്യവും ഉണ്ടാകും.
വ്യാഴം രോഹിണി നക്ഷത്രത്തിൽ തുടരുന്നത് മൂന്ന് രാശിക്കാർക്കാണ് നേട്ടങ്ങൾ നൽകുന്നത്. ഏതെല്ലാം രാശിക്കാരാണ് 2025ൽ സമ്പന്നരാകുന്നതെന്ന് അറിയാം.
കർക്കടക രാശിക്കാർക്ക് വിദ്യാഭ്യാസത്തിൽ ശോഭിക്കാൻ സാധിക്കുന്ന നാളുകളാണ് വരുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ജോലിയിൽ പ്രൊമോഷൻ ഉണ്ടാകും. ശമ്പളം വർധിക്കും.
മീനം രാശിക്കാർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഉയർച്ചയുണ്ടാകും. ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും.
മിഥുനം രാശിക്കാർക്ക് ഭാഗ്യനാളുകളായിരിക്കും പുതിയ വർഷത്തിൽ ഉണ്ടാകാൻ പോകുന്നത്. വിദ്യാഭ്യാസ രംഗത്ത് ശോഭിക്കും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)