Jupiter Mercury Conjunction: 12 വർഷത്തിന് ശേഷം ബുധ-വ്യാഴ സംയോ​ഗം; സമ്പത്തും നേട്ടങ്ങളും കുന്നോളം ഈ രാശിക്കാ‍ർക്ക്

Published: Jun 04, 2025, 01:29 PM IST|Updated: Jun 04, 2025, 01:29 PM IST

വ്യാഴം-ബുധൻ എന്നീ ഗ്രഹങ്ങൾ 12 വർഷങ്ങൾക്ക് ശേഷം മിഥുനം രാശിയിൽ സംക്രമിക്കുകയാണ്. ഇത് ചില രാശിക്കാരിൽ വലിയ ഗുണഫലങ്ങൾ നൽകും.

1/5

വ്യാഴം മിഥുനം രാശിയിൽ സ്ഥിതി ചെയ്യുകയും ബുധൻ മിഥുനം രായിയിലേക്ക് പ്രവേശിക്കുകയുമാണ്. ഇത് നാല് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.

മിഥുനം2/5

മിഥുനം രാശിയിലെ ബുധ വ്യാഴ സംക്രമം മിഥുനം രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും. ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ ഉണ്ടാകും. ജോലിയിൽ പല അനുകൂല മാറ്റങ്ങളും ഉണ്ടാകും. പുതിയ അവസരങ്ങളും ജോലിയിൽ തേടിയെത്തും. കരിയറിൽ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. വിദേശ യാത്രയ്ക്ക് യോഗം ഉണ്ടാകും.

കന്നി3/5

കന്നി രാശിക്കാർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികമായി അപ്രതീക്ഷിത വളർച്ചയുണ്ടാകും. ജീവിതത്തിൽ പല സന്തോഷകരമായ മാറ്റങ്ങളും ഉണ്ടാകും. വീട് വാങ്ങാൻ യോഗം ഉണ്ടാകും. ജൂൺ ആറിന് ശേഷം കന്നി രാശിക്കാർക്ക് ജീവിതത്തിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല. 

ധനു4/5

ധനു രാശിക്കാർക്ക് ബിസിനസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ബിസിനസിൽ ഗുണകരമായ മാറ്റങ്ങളാണ് ഉണ്ടാകുക. ധനു രാശിക്കാർക്ക് വലിയ ഭാഗ്യം വന്നുചേരും. പരിശ്രമങ്ങൾക്ക് നല്ല ഫലം ലഭിക്കും. സാമ്പത്തിക സ്ഥിതിയിൽ വലിയ ഉയർച്ചയുണ്ടാകും. ഇത് ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരും.

മകരം5/5

മകരം രാശിക്കാർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകും. ഇവരുടെ ജീവിതത്തിൽ പലവിധത്തിലുള്ള മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. ജോലിയിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. മത്സരപരീക്ഷയിൽ വിജയിക്കും. സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങൾ മാത്രമേ ഉണ്ടാകൂ. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)