Guru Gochar: 12 വർഷത്തിന് ശേഷം വ്യാഴം മിഥുന രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം മാറും ഒപ്പം സാമ്പത്തിക നേട്ടവും!

Guru Gochar 2025: ദേവന്മാരുടെ ഗുരുവായ വ്യാഴം നവഗ്രഹങ്ങളിൽ വളരെ സവിശേഷമായ ഒരു ഗ്രഹമാണ്. വൈദിക ജ്യോതിഷത്തിൽ വ്യാഴത്തെ അറിവ്, ബുദ്ധി, ഭാഗ്യം, സമ്പത്ത്, കുട്ടികൾ, വിവാഹം, മതം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.

1 /7

Guru Gochar 2025: ദേവന്മാരുടെ ഗുരുവായ വ്യാഴം നവഗ്രഹങ്ങളിൽ വളരെ സവിശേഷമായ ഒരു ഗ്രഹമാണ്. വൈദിക ജ്യോതിഷത്തിൽ വ്യാഴത്തെ അറിവ്, ബുദ്ധി, ഭാഗ്യം, സമ്പത്ത്, കുട്ടികൾ, വിവാഹം, മതം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. 

2 /7

എല്ലാ വർഷവും വ്യാഴം അതിൻ്റെ രാശിചക്രം മാറ്റും. വ്യഴത്തിന് ഒരു രാശിചക്രം പൂർത്തിയാക്കാൻ ഏകദേശം 12 വർഷത്തെ സമയമെടുക്കും.  

3 /7

വ്യാഴം നിലവിൽ ഇടവ രാശിയിലാണ് 2025 മെയ് 14 ന് രാത്രി 11:20 ന് മിഥുന രാശിയിൽ പ്രവേശിക്കും. വ്യാഴം മിഥുന രാശിയിലേക്ക് നീങ്ങുന്നത് ഈ മൂന്ന് രാശിക്കാർക്കും ധാരാളം ഗുണങ്ങൾ നൽകും. ആ  ഭാഗ്യ രാശികളെ അറിയാം...

4 /7

മിഥുനത്തിലേക്ക് പ്രവേശിക്കുന്ന വ്യാഴം 2025 ഒക്ടോബർ 18 ന് രാത്രി 9:39 ന് മിഥുനം വിട്ട് ചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള കർക്കടകത്തിലേക്ക് പ്രവേശിക്കും.

5 /7

ഇടവം (Taurus):  വ്യാഴം മിഥുന രാശിയിലേക്ക് നീങ്ങുന്നത് ഇവർക്കും ഗുണം നൽകും.  വ്യാഴം ഈ രാശിയുടെ എട്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപൻ ആയതിനാൽ ധാരാളം നേട്ടങ്ങൾ നൽകും. കുടുംബ ജീവിതത്തിൽ സന്തോഷം,  പൂർവ്വിക സ്വത്തിൽ നേട്ടങ്ങൾ, ലഭിക്കും. ഇതോടൊപ്പം, നിങ്ങൾക്ക് പൂർവ്വിക ബിസിനസ്സ് ധാരാളം ലാഭം,  എതിരാളികൾക്കെതിരെ വിജയം,  ആത്മീയതയിലേക്ക് കൂടുതൽ ചായ്‌വ് കാണിക്കും, കുടുംബാംഗങ്ങൾക്കൊപ്പം ഒരുമിച്ച് താമസിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാകും. 

6 /7

ചിങ്ങം (Leo):  ഈ രാശിക്കാർക്ക് വ്യാഴം മിഥുന രാശിയിലേക്ക് നീങ്ങുന്നത് ഗുണം ചെയ്യും. ഈ രാശിയുടെ അഞ്ചും എട്ടും ഭാവങ്ങളുടെ അധിപൻ ആയതിനാൽ പതിനൊന്നാം ഭാവത്തിലായിരിക്കും പ്രവേശിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും മികച്ച വിജയം ലഭിക്കും, സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട ദീർഘകാല പ്രശ്നങ്ങൾ അവസാനിച്ചേക്കാം. നല്ല വരുമാനം ലഭിക്കും, അവിവാഹിതർക്ക് വിവാഹാലോചന വരും, കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ അവസാനിക്കും. സന്താനം പുരോഗതി പ്രാപിക്കും, കുട്ടിക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കും, സാമ്പത്തിക നേട്ടം ഉണ്ടായേക്കാം, നിങ്ങളുടെ സഹോദരീസഹോദരന്മാരുമായി നിങ്ങൾക്ക് നല്ല സമയം ഉണ്ടാകും, ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.

7 /7

ധനു (Sagittarius): വ്യാഴം മിഥുനത്തിലേക്ക് പ്രവേശിക്കുന്നത് ഈ രാശിക്കാർക്കും ഗുണം ചെയ്യും. ഈ രാശിയുടെ അധിപൻ എന്നതിനൊപ്പം നാലാം ഭാവാധിപൻ കൂടിയാണ് വ്യാഴം, മിഥുന രാശിയിൽ സംക്രമിച്ച ശേഷം ഈ രാശിയുടെ ഏഴാം ഭാവത്തിൽ നിൽക്കും. അത്തരമൊരു സാഹചര്യത്തിൽ ദാമ്പത്യ ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും, കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും, ബിസിനസിൽ ലാഭത്തിൻ്റെ സാധ്യതകളുണ്ട്. നിങ്ങൾക്ക് ഗണ്യമായ വിജയം നേടാൻ കഴിയും, വരുമാനത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് ഉണ്ടാകും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola