Kitchen Tips: അടുക്കള എപ്പോഴും വൃത്തിയായിരിക്കണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Published: Mar 26, 2025, 11:23 AM IST|Updated: Mar 26, 2025, 11:23 AM IST

Kitchen Tips: അടുക്കള വൃത്തിയാക്കുന്നത് കുറച്ച് പണിയുള്ള കാര്യമാണേ..!

വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന ഇടമാണ് അടുക്കള. ഉപയോഗം കൂടുതലായത് കൊണ്ട് തന്നെ കറയും അഴുക്കും എളുപ്പത്തിൽ പറ്റിപ്പിടിക്കുകയും ചെയ്യും. 

1/5

അടുക്കള വൃത്തിയല്ലെങ്കിൽ ഭക്ഷണങ്ങൾ കേടുവരാനും ഭക്ഷ്യവിഷബാധയേൽക്കാനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകും. അതിനാൽ അടുക്കള എപ്പോഴും വൃത്തിയായി വെടിപ്പോടെയായിരിക്കണം കിടക്കേണ്ടത് അത്യാവശ്യമാണ്. 

2/5

അടുക്കളയിൽ അടിസ്ഥാനമായി ഉണ്ടായിരിക്കേണ്ട കാര്യമാണ് വൃത്തി. പാചകം ചെയ്യുന്നതിന് മുമ്പ് കൈകഴുകുന്നത് മുതൽ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതുവരെ അതിൽ ഉൾപ്പെടുന്നു. 

3/5

നിങ്ങൾ ഉപയോഗിക്കുന്ന പാത്രങ്ങളും പാനുകളും നിരന്തരം വൃത്തിയാക്കണം. ബാക്കി വരുന്ന ഭക്ഷണം പാത്രത്തിൽ തുറന്ന് വെച്ചാൽ അത് വലിച്ചെടുക്കുകയും കീടാണുക്കൾ പെരുകാനും കാരണമാകും. 

4/5

വെള്ളം തീർന്നുപോകുമെന്ന് കരുതി വെള്ളം സംഭരിച്ച് വയ്ക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് നന്നല്ല. കാരണം സംഭരിച്ച് വയ്ക്കുന്ന വെള്ളത്തിലേക്ക് കൊതുകുകളും മറ്റ് പ്രാണികളും വരാൻ സാധ്യതയുണ്ട്. 

5/5

ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കണമെങ്കിൽ വായുകടക്കാത്ത പാത്രത്തിലാക്കി വയ്ക്കണം. ഇത് ദീർഘകാലം ഭക്ഷണത്തെ കേടുവരാതെ സൂക്ഷിക്കില്ലെങ്കിലും ബാക്റ്റീരിയകൾ ഉണ്ടാകുന്നത് തടയും