Kendra Trikona Bhadra Yoga: ജ്യോതിഷ പ്രകാരം ബുധൻ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. അതിലൂടെ 3 രാശിക്കാർക്ക് തൊഴിൽ, ബിസിനസ് എന്നിവയിൽ പുരോഗതിയും നേട്ടവും ലഭിക്കും.
Kendra Tirkona Rajayoga 2025: ജ്യോതിഷ കലണ്ടർ അനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും ഐശ്വര്യവും രാജയോഗവും സൃഷ്ടിക്കുകയും ചെയ്യും.
Kendra Tirkon Rajyog 2025: ജ്യോതിഷ കലണ്ടർ അനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും ഐശ്വര്യവും രാജയോഗവും സൃഷ്ടിക്കുകയും ചെയ്യും.
ബുധൻ ഏകദേശം 1 വർഷത്തിനുശേഷം ജൂണിൽ സ്വന്തം രാശിയായ മിഥുന രാശിയിൽ പ്രവേശിക്കും. അതിലൂടെ ഭദ്ര യോഗവും കേന്ദ്ര ത്രികോണ രാജയോഗയും രൂപപ്പെടും.
ഈ രാജയോഗങ്ങളുടെ രൂപീകരണം ചില രാശിക്കാരുടെ സമയം മാറും. അവരുടെ വരുമാനത്തിൽ വർദ്ധനവും തൊഴിൽ, ബിസിനസ്സ് മേഖലകളിൽ പുതിയ നേട്ടങ്ങളും ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
കന്നി (Virgo): കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് അനുകൂലമായിരിക്കും. ഈ രാജയോഗം ഈ രാശിയുടെ കർമ്മ ഭവനത്തിലാണ് രൂപപ്പെടുന്നത്. അതിനാൽ തൊഴിലില്ലാത്തവർക്ക് ജോലി, ജോലിയിലുള്ളവർക്ക് ഇൻക്രിമെൻ്റിനും സ്ഥാനക്കയറ്റത്തിനും അവസരം. കൂടാതെ ഈ സമയത്ത് ജോലിസ്ഥലത്ത് അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. കരിയറിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാം. വിദ്യാഭ്യാസം, കല, സംഗീതം, മാധ്യമം, നിയമം, കൗൺസിലിംഗ് തുടങ്ങിയ മേഖലകളിൽ നിങ്ങൾ ഏർപ്പെട്ടിരിക്കുന്നവരാണെങ്കിൽ വിദേശ അല്ലെങ്കിൽ വിദൂര ബന്ധങ്ങളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാനും സാധ്യത.
മിഥുനം (Gemini): കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം ഇവർക്കും നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ പ്രവർത്തന ശൈലിയും വ്യക്തിത്വവും മെച്ചപ്പെടും. നിങ്ങളുടെ ആസൂത്രിത പദ്ധതികൾ വിജയിക്കും. ദാമ്പത്യ ജീവിതത്തിൽ സഹകരണവും ഐക്യവും വർദ്ധിക്കും. ഒരു വീട് വാങ്ങുകയോ സംയുക്ത നിക്ഷേപം നടത്തുകയോ ചെയ്യാം. ജോലിയും ബിസിനസ്സും മികച്ചതായിരിക്കും.
ചിങ്ങം (Leo): കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം ചിങ്ങം രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാജയോഗം നിങ്ങളുടെ രാശിയുടെ വരുമാനന്റെയും ലാഭത്തിന്റെയും ഭാവനത്തിലാണ് രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകാം. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാൻ കഴിയും, ദീർഘകാലാടിസ്ഥാനത്തിൽ നേട്ടങ്ങൾ നൽകുന്ന ചില സുപ്രധാന ഇടപാടുകൾ അന്തിമമായേക്കാം, സാമ്പത്തിക വീക്ഷണകോണിൽ സംയുക്ത നിക്ഷേപങ്ങൾ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധ്യത, ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ ലാഭം ലഭിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)