Kerala Bhagyathara BT 23 Lottery Result: എല്ലാ തിങ്കളാഴ്ചകളിലും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാഗ്യതാര.
ഭാഗ്യതാരയുടെ ബിറ്റി 23 എന്ന ലോട്ടറിയാണ് ഇന്ന് നറുക്കെടുക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് നറുക്കെടുപ്പ് നടത്തുക.
ഭാഗ്യതാരയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി ലഭിക്കുക 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷവുമാണ് ഭാഗ്യശാലികൾക്ക് കിട്ടുക.
5000 രൂപ വീതമാണ് നാലാം സമ്മാനമായി ലഭിക്കുക. സമാശ്വാസ സമ്മാനമായും 5000 രൂപയാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്.
50 രൂപയാണ് ഭാഗ്യതാര ടിക്കറ്റിന്റെ വില. ഇതിന്റെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
ഫലത്തിന്റെ പൂർണരൂപം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക.